Asianet News MalayalamAsianet News Malayalam

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ ഒരു മത്സ്യമാണ് സാൽമൺ. ചർമ്മ സൗന്ദര്യത്തിനും സാൽമൺ മത്സ്യം കഴിക്കുന്നത് വളരെയേറെ പ്രയോജനപ്രദമാണെന്നാണ് വിദ്​ഗധർ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. 

five best foods for glow and healthy skin
Author
Trivandrum, First Published Jan 20, 2020, 3:07 PM IST

ചർമ്മ സംരക്ഷണത്തിന് നമ്മൾ പലതരത്തിലുള്ള ക്രീമുകൾ പുരട്ടാറുണ്ട്. ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യലുകളും ചെയ്യാറുണ്ട്. ഇവയൊന്നും കൂടാതെ മറ്റൊന്ന് കൂടിയുണ്ട്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങളും നിങ്ങളെ സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതെന്ന് അറിയാം....

ഇലക്കറികൾ...

ചർമ്മ സംരക്ഷണത്തിന് വളരെ പ്രധാനമാണ് ഇലക്കറികൾ. പോഷകമൂല്യങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട് ഇലക്കറികളിൽ. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായി ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ഇത്തരം ഇലക്കറികൾ ദിവസേന ആഹാരത്തിന്റെ ഭാഗമാകുന്നത് മുഖക്കുരു വരുന്നത് തടയുകയും ചെയ്യും.

five best foods for glow and healthy skin

തക്കാളി....

ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിയ്ക്ക് കഴിയും. സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളിയ്ക്ക് കഴിയും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസ്ട്രിജന്റുകൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സെബത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മുഖക്കുരു, മുഖത്തെ കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും തക്കാളി ഏറ്റവും അനുയോജ്യമായ പ്രതിവിധി ആണ്. 

five best foods for glow and healthy skin

അവോക്കാഡോ....

 ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് പലരും അവോക്കാഡോയുടെ പൾപ്പ് ഉപയോഗിച്ച് മുഖലേപനങ്ങൾ തയ്യാറാക്കാറുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. വിറ്റാമിൻ ഇ, മറ്റ് അവശ്യ എണ്ണകൾ തുടങ്ങിയവയുടെ ഉറവിടമാണ് അവോക്കാഡോ. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവോക്കാഡോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. 

five best foods for glow and healthy skin

സാൽമൺ ഫിഷ്...

പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ ഒരു മത്സ്യമാണ് സാൽമൺ. ചർമ്മ സൗന്ദര്യത്തിനും സാൽമൺ മത്സ്യം കഴിക്കുന്നത് വളരെയേറെ പ്രയോജനപ്രദമാണെന്നാണ് വിദ്​ഗധർ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. ഇത് കൊളാജന്റെയും പ്രോട്ടീന്റെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും. സാൽമണിൽ അടങ്ങിയിട്ടുള്ള സെലിനിയം ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.

five best foods for glow and healthy skin

ബദാം....

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ബദാം. വിവിധ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് ബദാം. ഒരാൾ കുറഞ്ഞത് ദിവസവും 10 മുതൽ 15 വരെ ബദാം കഴിക്കണമെന്നാണ് പറയുന്നത്. എല്ലാ ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കിയാൽ ചർമ്മത്തിലുണ്ടാകുന്ന വരൾച്ച, ചുളിവുകൾ, മറ്റ് വാർദ്ധക്യ ലക്ഷണങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നീങ്ങിക്കിട്ടും. ബദാമിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ തിളക്കത്തോടെ സൂക്ഷിക്കാൻ സഹായിക്കും. 

five best foods for glow and healthy skin

Follow Us:
Download App:
  • android
  • ios