Asianet News MalayalamAsianet News Malayalam

എല്ലുകളുടെ ബലത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ

ചെറുപയർ,ഡാൽപരിപ്പ് എന്നിവ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസോ അല്ലെങ്കിൽ പനീറോ ധാരാളം കഴിക്കാൻ ശ്രമിക്കുക. ചീസ് ഇഷ്ടപ്പെടാത്തവർ ബട്ടർ കഴിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം ​ധാരാളം അടങ്ങിയ ഒന്നാണ് തെെര്.
 

foods for healthy bones
Author
Trivandrum, First Published Dec 12, 2019, 2:20 PM IST

 എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. എല്ലുകളുടെ ആരോ​ഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയേണ്ടേ...?

ഒന്ന്...

പയറുപരിപ്പു വർഗങ്ങളിലും ഇലക്കറികളിലും അണ്ടിപ്പരിപ്പിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവയിലും കാൽസ്യം സമൃദ്ധമാണ്.

രണ്ട്...

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. ഏകദേശം ഒരു കിലോയോളം നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ 99 ശതമാനവും എല്ലുകളാണ് ശേഖരിക്കുന്നത്. ശരീരത്തിലെ മറ്റു പ്രധാന പ്രവർത്തനങ്ങൾക്കും കാത്സ്യം ആവശ്യമാണ്. 

മൂന്ന്...

കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. ശരീരത്തിന് ആവശ്യമുള്ള തൊണ്ണൂറു ശതമാനം വൈറ്റമിൻ ഡിയും ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കുന്നതാണ്. പ്രായം കൂടിയവരിലും അധികം വെയിലു കൊള്ളാത്തവരിലും വൈറ്റമിൻ ഡിയുടെ അഭാവം കൂടുതലാണ്. വേനൽക്കാലത്ത് ഒരു ദിവസം 15 മുതൽ 30 മിനിറ്റുവരെ സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ ഒരു വര്‍ഷത്തേക്ക് വരെയുള്ള വൈറ്റമിൻ ഡി ശരീരം ഉൽപാദിപ്പിക്കും. മുട്ടയുടെ മഞ്ഞ, നെയ്യ് മത്തി, കരൾ, മത്തി എന്നിവയിൽ വൈറ്റമിൻ ഡി ഉണ്ട്.

നാല്...

 പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. പാരാതൈറോയിഡ് ഹോർമോണിന്റെ ശരിയായ പ്രവർത്തനത്തിനു മഗ്നീഷ്യം  ആവശ്യമാണ്. കാൽസ്യം വലിച്ചെടുക്കുന്നതില്‍ പാരാ തൈറോയിഡ് ഹോര്‍മോണിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.ചെറുപയർ,ഡാൽപരിപ്പ് എന്നിവ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസോ അല്ലെങ്കിൽ പനീറോ ധാരാളം കഴിക്കാൻ ശ്രമിക്കുക. ചീസ് ഇഷ്ടപ്പെടാത്തവർ ബട്ടർ കഴിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം ​ധാരാളം അടങ്ങിയ ഒന്നാണ് തെെര്.

അഞ്ച്...

ശാരീരിക പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സഹായിക്കുന്ന രണ്ട് ഫാറ്റി അമ്ലങ്ങളാണ് ഒമേഗ ത്രീയും ഒമേഗ സിക്സും. കാത്സ്യത്തിന്റെ അളവു വർധിപ്പിക്കുന്നതിലും എല്ലിന്റെ ബലം വർധിപ്പിക്കുന്നതിലും ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തിലും വാൾനട്ട്, സോയ, സ്പിനാച്ച്, രാജ്മ, ഉഴുന്ന്, കടുക്, ഉലുവ എന്നിവയിലും സസ്യസ്രോതസ്സായി ഒമേഗ 3 കാണപ്പെടുന്നു.

Follow Us:
Download App:
  • android
  • ios