Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പ്രതിരോധ ശേഷി കൂട്ടാൻ നാല് ഭക്ഷണങ്ങൾ കഴിക്കാം

കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വേണം. ഭക്ഷണത്തിലൂടെ രോഗപ്രതിരോധ ശേഷി എങ്ങനെ വർധിപ്പിക്കാം. 

Foods That Boost and Improve Your Immune System
Author
Trivandrum, First Published Mar 11, 2020, 1:56 PM IST

കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം...

ഒന്ന്...

കുരുമുളക് മികച്ച ഔഷധമാണെന്ന കാര്യം നമുക്കറിയാം.  രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. വിറ്റാമിന്‍ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹനപ്രശ്നങ്ങള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്. രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാല്‍ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു.മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും. 

 രണ്ട്...

 ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേര്‍ച്ച് ജ്യൂസ് അടിച്ച് കുടിച്ചാല്‍ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. 

മൂന്ന്....

ആദ്യകാലം മുതലേ തുളസി കയ്യെത്തും ദൂരത്ത് കിട്ടാവുന്ന ഔഷധമായി നമ്മുടെ മുറ്റത്തുണ്ട്. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. 

നാല്...

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കാനും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് തേനും മഞ്ഞളും. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. 

Follow Us:
Download App:
  • android
  • ios