Asianet News MalayalamAsianet News Malayalam

രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത 4 ഭക്ഷണങ്ങൾ

രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങളെ കുറിച്ച് ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നു.

Foods You Should Never Have On An Empty Stomach
Author
Trivandrum, First Published Feb 4, 2020, 10:11 AM IST

രാവിലെ എണീറ്റ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് നല്ല ശീലമല്ലെന്നാണ് ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നത്. രാവിലെ എണീറ്റ ഉടൻ വെറും വയറ്റിൽ ചെറൂചൂടുവെള്ളം കുടിച്ച് വേണം ആ ദിവസം തുടങ്ങേണ്ടതെന്നാണ് രൂപാലി പറയുന്നത്.

രാവിലെ എണീറ്റ് ഒരു മണിക്കൂർ കഴിഞ്ഞേ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പാടുള്ളൂവെന്നും അവർ പറയുന്നു. രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചും രൂപാലി പറയുന്നു.

എരിവുള്ള ഭക്ഷണങ്ങൾ...

വെറും വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങളാണ് പ്രധാനമായി ഉണ്ടാവുക. അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ന്യൂട്രീഷനിസ്റ്റായ രൂപാലി പറയുന്നു.  ഇത് നെഞ്ചെരിച്ചിലിനും കാരണമാകും.

Foods You Should Never Have On An Empty Stomach

മധുരമുള്ള ഭക്ഷണങ്ങൾ...

വെറും വയറ്റില്‍ മധുരം കഴിക്കുന്നത് അപകടമാണ്. വെറും വയറ്റില്‍ മധുരം കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയര്‍ത്തും. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

കൊക്കകോള...

കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ പലരും വെറും വയറ്റിൽ കുടിക്കാറുണ്ട്. കോള പോലുള്ള പാനീയങ്ങള്‍ രാവിലെ തന്നെ കുടിക്കുന്നത് വയറു വേദന ഉണ്ടാകുന്നതിന് കാരണമാകുമെന്ന് രൂപാലി പറഞ്ഞു.

Foods You Should Never Have On An Empty Stomach

കോള്‍ഡ് കോഫി....

കോൾഡ് കോഫി വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മന്ദഗതിയിലാക്കുന്നതിന് കാരണമാകുമെന്നാണ് വിദ്​ഗധർ പറയുന്നത്. ജലദോഷം, ചുമ എന്നിവ ഉണ്ടാകുന്നതിനും കാരുണമാകും.

 പഴങ്ങള്‍...

 പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. ദഹനസംബന്ധനമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. രാവിലെ എണീറ്റ ഉടൻ പഴങ്ങൾ കഴിക്കുന്നത് ആസിഡിന്റെ ഉത്പാദന തോതിന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാകാം.

Foods You Should Never Have On An Empty Stomach


 

Follow Us:
Download App:
  • android
  • ios