Asianet News MalayalamAsianet News Malayalam

തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ ഇത്രയും ​ഗുണങ്ങളോ...?

കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. 

Health Benefits of drinking Watermelon juice
Author
Trivandrum, First Published Feb 23, 2020, 10:02 PM IST

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ചെലവാകുന്ന ഒന്നാണ് തണ്ണിമത്തൻ. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.

ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ ഇത് ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്.  വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. മുടി തഴച്ച് വളരാൻ ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കുടിക്കുന്നത് ​ഗുണം ചെയ്യും. 

കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിൽ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു.  

Citrilline ഉം Argenine ഉം രക്തക്കുഴലുകളെ കർക്കശമല്ലാതാക്കാനും രക്തസമ്മർദം കുറയ്ക്കാനും ഉത്തമമാണ്. അതുകൊണ്ടുതന്നെ Citrilline അടങ്ങിയിട്ടുള്ള തണ്ണിമത്തൻ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios