ധാരാളം ഗുണങ്ങളുളള ഒന്നാണ് കാരറ്റ്.  വൈറ്റമിൻ എ കാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കാരറ്റ്, മത്തങ്ങ, മെലൺ തുടങ്ങി ചുവപ്പ് –ഓറഞ്ച് നിറങ്ങളിലുള്ള ഭക്ഷണങ്ങളിൽ ബീറ്റാ കരോട്ടിൻ എന്ന പിഗ്മെന്റ് ഉണ്ട്. ഇത് ശരീരത്തിലെത്തുമ്പോൾ ജീവകം എ ആയി മാറുന്നു. ജീവകം എ യുടെ അഭാവം കാഴ്ചക്കുറവിനും നിശാന്ധതയ്ക്കും കാരണമാകും. 

അതുകൊണ്ട് പതിവായി ജീവകം എ അടങ്ങിയ ഭക്ഷണം കഴിക്കണം. കാരറ്റ് ജ്യൂസ് പതിവാക്കുന്നത് കാഴ്ച ശക്തി വര്‍ധിക്കാന് ഏറെ നല്ലതാണ്. 

 

 

അതുപോലെതന്നെ, ക്യാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ കാരറ്റ്​ സമ്പന്നമാണ്​. കാരറ്റ്​ ജ്യൂസ്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന് ചില​ പഠനങ്ങളില്‍ പറയുന്നു. കാരറ്റ്​ കഴിക്കുന്നത്​ ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. 

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.  പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും.