മലയാള സിനിമയുടെ ബോള്‍ഡ് ലേഡീസാണ് പാര്‍വതി തിരുവോത്തും റിമാ കല്ലിങ്കലും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് പാസ്ത തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

പാര്‍വതി തന്നെയാണ് ചിത്രങ്ങളും വീഡിയോകളും തന്‍റെ  ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'ഞങ്ങള്‍ രസകരമായ പാസ്ത കുക്കിങ് ക്ലാസ്സിനു പോയി, ഇറ്റാലിയന്‍ ഡിഷ് ആയ ടോര്‍ടെലിനിയാണ് തയ്യാറാക്കിയത്' - പാര്‍വതി കുറിച്ചു. 

 

 

ചിത്രത്തിന് താഴെ നിരവധി താരങ്ങള്‍ കമന്‍റ് ചെയ്തു. 'എന്നെ കഴിക്കാന്‍ വിളിക്കൂ... അപ്പോള്‍ ഞാന്‍ പുട്ടിലെ കഴിവുകള്‍ കാണിച്ചു തരാം' എന്നാണ് നടി ഇഷാ തല്‍വാര്‍ കമന്റ് ചെയ്തത്.