രക്തസമ്മര്‍ദ്ദം ഉയരുന്നത് പലരുടെയും പ്രശ്നമാണ്. അനിയന്ത്രിതമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. പല കാരണങ്ങള്‍ കൊണ്ടും രക്തസമ്മര്‍ദ്ദം ഉയരാം. മോശം ജീവിതശൈലി, മോശം ഡയറ്റ്, മാനസികസമ്മര്‍ദ്ദം കൂടുന്നത് എന്നിവ രക്തസമ്മർദ്ദം ഉയരുന്നതിന് കാരണമാണ്.

ഹെൽത്തി ഡയറ്റ് ഫോളോ ചെയ്താൽ ഒരു പരിധി വരെ  രക്തസമ്മര്‍ദ്ദം ഉയരുന്നത് തടയാമെന്ന് ബ്രിട്ടനിലെ നോർത്തുംബ്രിയ സർവകലാശാലയിലെ ​ഗവേഷകൻ കാരെൻ കീൻ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം മൂലമുള്ള മരണത്തിന് പ്രധാനകാരണമാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. ജ്യൂസുകൾ കുടിക്കുന്നത് ബിപി ഉയരുന്നത് തടയാൻ സഹായിക്കുമെന്ന് കീൻ പറയുന്നു.രക്തസമ്മര്‍ദ്ദം ഉയരുന്നത് തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തയോട്ടം മെച്ചപ്പെടുത്താൻ നൈട്രേറ്റുകൾ സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.
ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും സഹായിക്കും. 

രണ്ട്...

ധാരാളം പോഷക​ഗുണമുള്ള ഒന്നാണ് ചീര. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ‌ചീര. ചീരയിൽ ധാരാളമായി  പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തക്കുഴലുകളിലെയും ധമനികളിലെയും പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുന്നു. അത് കൂടാതെ, ഇത് രക്തയോട്ടം രക്തചംക്രമണം വർധിപ്പിക്കുകയും രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന്...

ക്യാരറ്റിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദയത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത്  ഹൃദയാഘാതത്തിനും സാധ്യത കുറയ്ക്കുന്നുവെന്ന് ഡി കെ പബ്ലിഷിംഗിന്റെ 'ഹീലിംഗ് ഫുഡ്' എന്ന പുസ്തകത്തിൽ പറയുന്നു.