തടി കുറയ്ക്കണം എന്നതാണ് ഇന്ന് പലരുടെയും ജീവിതത്തിലെ വെല്ലുവിളി. അനാരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ശരീരവണ്ണം വര്‍ധിക്കുന്നതും അതുവഴി വിവിധ അസുഖങ്ങള്‍ പിടിപെടുന്നതും പലരെയും അലട്ടുന്നുണ്ട്. തടി കുറയ്ക്കാന്‍ പരീക്ഷിക്കാത്ത വഴികളുമുണ്ടാകില്ല. പലരും പല വിചിത്രവഴികളും തേടികാണും.

ഇങ്ങനെ ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കുന്ന അഞ്ച് വിചിത്രമാർഗങ്ങളെ കുറിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ബേബി ഫുഡ് ഡയറ്റ് തടി കുറയ്ക്കാന്‍ സഹായിക്കും. കാലറി വളരെ കുറഞ്ഞ ഭക്ഷണം ആയതുകൊണ്ട് മറ്റ് ഭക്ഷണത്തിന് പകരം ബേബി ഫുഡ് കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ലഘുഭക്ഷണമായി ഇവ കഴിക്കാം.

 

രണ്ട്...

പച്ചക്കറിയുടെയും പഴങ്ങളുടെയും ജ്യൂസ് മാത്രം കഴിക്കുക. കാലറി വളരെ കുറവായതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

 

മൂന്ന്...

കണ്ണാടി നോക്കി കഴിക്കാം. ഇതൊരു വിചിത്രമായ വഴിയാണ്. നിങ്ങൾ നിങ്ങളെ തന്നെ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെപ്പറ്റി ബോധം ഉള്ളവരാക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ  കഴിക്കുന്നതിന്‍റെ അളവും കുറയ്ക്കാം. 

 

നാല്...

കടുംനീലപാത്രത്തിൽ കഴിച്ചാൽ വിശപ്പ് കുറയുമെന്നാണ് പറയുന്നത്. ഇളം നിറങ്ങളിലുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കഴിക്കുമത്രേ.  ഇളം നിറങ്ങളെ അപേക്ഷിച്ച് ഇരുണ്ട പാത്രത്തിൽ വിളമ്പുമ്പോൾ ഭക്ഷണം കൂടുതൽ ഉണ്ടെന്നു തോന്നും എന്നതാണ് ഇതിന്‍റെ കാരണം. 

 

അഞ്ച്...

ഒടുവില്‍ പരീക്ഷിക്കാവുന്നതാണ് റോ ഫുഡ് ഡയറ്റ്.  അധികം വേവിക്കാതെയും പച്ചയ്ക്കും കഴിക്കുന്നതാണ് റോ ഫുഡ് ഡയറ്റ്. ഈ ഭക്ഷണരീതിയിൽ കഴിവതും ഓർഗാനിക് ആയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.