Asianet News MalayalamAsianet News Malayalam

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ; ​പഠനം പറയുന്നത്

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്സൺ പറയുന്നു.

Walnuts may be good for the gut and help promote heart health
Author
Trivandrum, First Published Jan 24, 2020, 9:13 AM IST

വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനം. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്സൺ പറയുന്നു.

30 നും 65 നും ഇടയിൽ പ്രായമുള്ള പൊണ്ണത്തടിയുള്ള 42 പേരിൽ പഠനം നടത്തുകയായിരുന്നു. ഇവരിൽ മൂന്നിനം ഡയറ്റുകൾ നൽകി. ഒന്നിൽ മുഴുവൻ വാൾനട്ടും ഉൾപ്പെടുത്തി. രണ്ടാമത്തേതിൽ വാൾനട്ടിൽ അടങ്ങിയ നാച്വറൽ കെമിക്കലുകളായ ആൽഫാ ലിനോലെനിക് ആസിഡും (ALA) പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഉൾപ്പെടുത്തി മൂന്നാമത്തെ ഡയറ്റ്, ALA യുടെ അതേ അളവിൽ മറ്റൊരു ഫാറ്റി ആസിഡായ ഒലേയിക് ആസിഡും ഉൾപ്പെടുത്തുകയും ചെയ്തു.

ആറാഴ്ചയോളം ഡയറ്റ് പിന്തുടർന്നു. വാൾനട്ട് ഡയറ്റ് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടി. Eubacterium elignes എന്ന ബാക്ടീരിയയുടെ എണ്ണം കൂടിയതായി പഠനത്തിൽ കണ്ടെത്തി. ന്യൂട്രീഷൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വാൾനട്ട് സ്തനാർബുദ  സാധ്യത കുറയ്ക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു.

വാൽനട്ട് പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും സഹായിക്കും.  പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് ​പഠനത്തിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios