Asianet News MalayalamAsianet News Malayalam

കൊവിഡ് 19: എഎഫ്‍സിയുടെ ക്യാംപയിനില്‍ ഇതിഹാസങ്ങള്‍; ഇന്ത്യയില്‍ നിന്ന് ബൂട്ടിയ

ബ്രേക്ക് ദ് ചെയ്ന്‍(#BreakTheChain) ക്യാംപയിനില്‍ ഏഷ്യയിലെ ചില വമ്പന്‍ താരങ്ങളും അണിനിരക്കും

Baichung Bhutia in AFC video awareness campaign on Covid 19
Author
Delhi, First Published Mar 28, 2020, 5:24 PM IST

ദില്ലി: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ കൊവിഡ് 19 ജാഗ്രതാ ക്യാംപയിന്‍റെ ഭാഗമാകാന്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയും. ബ്രേക്ക് ദ് ചെയ്ന്‍(#BreakTheChain) ക്യാംപയിനില്‍ ഏഷ്യയിലെ ചില വമ്പന്‍ താരങ്ങളും അണിനിരക്കും. 

Read more: കൊവിഡില്‍ നിലംതെറ്റി ക്ലബുകള്‍; ബാഴ്സക്ക് പിന്നാലെ എസ്‍പാന്യോളും ശമ്പളം വെട്ടിക്കുറയ്ക്കുന്നു

രോഗബാധിതരായവർക്ക് പിന്തുണയും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് ക്യാംപയിന്‍ ആവിഷ്കരിച്ചിരിക്കുന്നത്. ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ വിഷയങ്ങള്‍ ക്യാംപയിനിലുണ്ടാകും. 

ഇന്ത്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ബൈച്ചുങ് ബൂട്ടിയ. ഇന്ത്യക്കായി 100 മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന നേട്ടത്തിലെത്തിയ ബൂട്ടിയ 2011ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബൂട്ടിയയെ ഹാള്‍ ഓഫ് ഫെയിം ആയി 2014ല്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂനെ പിന്തുണച്ച് ബൂട്ടിയ രംഗത്തെത്തിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios