Asianet News MalayalamAsianet News Malayalam

കൊവിഡ് വിഴുങ്ങാത്ത ഒരു ഫുട്ബോള്‍ ലീഗ്! അങ്ങനെയൊന്നുണ്ട്; അതും യൂറോപ്പില്‍

ബെലാറസിൽ ഇതുവരെ 100നടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍

Belarusian Premier League 2020 ongoing amid Covid 19
Author
Minsk, First Published Mar 30, 2020, 11:47 AM IST

മിൻസ്ക്: കൊവിഡ് 19 വ്യാപനം മൂലം ലോകമെമ്പാടും ഫുട്ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചിരിക്കുമ്പോഴും ബെലാറസിലെ ഫുട്ബോള്‍ മൈതാനങ്ങള്‍ സജീവമാണ്. ബെലാറസ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൂടുതൽ രാജ്യങ്ങളിലെ ചാനലുകള്‍ ബെലാറസ് പ്രീമിയര്‍ ലീഗിന്‍റെ സംപ്രേഷണാവകാശത്തിനായി രംഗത്തെത്തി. 

Read more: തുർക്കിയുടെ ഇതിഹാസ ഗോളി, 2002 ലോകകപ്പ് ഹീറോ; റുസ്തു റെക്ബറിന് കൊവിഡ് 19

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തിലേക്ക് അപൂര്‍വ്വമായി മാത്രമാണ് ബെലാറസ് ക്ലബുകള്‍ യോഗ്യത നേടുന്നത്. ബെലാറസിൽ ഇതുവരെ 100നടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Read more: ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി; കൊവിഡ് രോഗബാധ അതിജീവിച്ചതിനെക്കുറിച്ച് ഡിബാല

കൊവിഡ് 19 ഫുട്ബോള്‍ ലോകത്ത് കനത്ത ആഘാതമാണ് നല്‍കിയത്. യൂറോപ്പിലെ വമ്പന്‍ ടൂർണമെന്‍റുകളായ ലാ ലിഗയും ഇംഗ്ലീഷ് പ്രീമിയർ ലീഗും സിരീ എയും അടക്കമുള്ളവ നിർത്തിവച്ചിരിക്കുകയാണ്. യൂറോ കപ്പ് അടുത്ത വർഷത്തേക്ക് നീട്ടിവക്കുകയും ചെയ്തു. സീസണ്‍ അവതാളത്തിലായതോടെ ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയിലുമായി. ബാഴ്സലോണ അടക്കമുള്ള ക്ലബുകള്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios