കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയില്‍ എഫ്‌സി  പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ എടികെയെ 1-2ന് തോല്‍പ്പിച്ച ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. റാഫേല്‍ ക്രിവല്ലാരോ, ആന്ദ്രേ സ്‌കെംബ്രി, നെരിജസ് വാസ്‌കിസ് എന്നിവരാണ് ചെന്നൈയിന് വേണ്ടി ഗോളുകള്‍ നേടിയത്. റോയ് കൃഷ്ണയുടെ വകയായിരുന്നു എടികെയുടെ ഏകഗോള്‍.

16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന് 25 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്ക് 26 പോയിന്റുണ്ട്. എന്നാല്‍ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന രണ്ട് മത്സരങ്ങള്‍ വിജയിച്ച് മുംബൈ സിറ്റിയെ അഞ്ചാം നാലാം സ്ഥാനത്ത് വലിച്ചിറക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈയിന്‍. ചെന്നൈ ജയിച്ചതോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഒഡീഷ പ്ലേഓഫിലേക്ക് കയറാന്‍ സാധ്യത കുറവാണ്.

ആദ്യ പകുതിയില്‍ തന്നെ മത്സരത്തിലെ മൂന്ന് ഗോളുകള്‍ പിറന്നു. 7ാം മിനിറ്റില്‍ ക്രിവല്ലാരോയിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. 39ാമിനിറ്റില്‍ സ്‌കെംബ്രി ലീഡുയര്‍ത്തി. എന്നാല്‍ 40ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എടികെ ഒരുഗോള്‍ തിരിച്ചടിച്ചു. ഇഞ്ചുറി സമയത്ത് വാസ്‌കിസ് ചെന്നൈയിന്റെ വിജയമുറപ്പിച്ചു.