ദില്ലി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(PM-CARES Fund) 25 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. 'നമുക്ക് കഴിയുന്നയത്ര രാജ്യത്തിന് സഹായം നല്‍കേണ്ട സമയമാണിത്. എല്ലാവരും ഒരുമിച്ച് നിന്നും പരസ്‍പരം സഹായങ്ങള്‍ ചെയ്തും പ്രതിസന്ധിയെ മറികടക്കണം' എന്നും എഐഎഫ്എഫ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. 

Read more: കൊവിഡ് 19: മാതൃകയായി കേരള ക്രിക്കറ്റ് അസോസിയേഷനും; സഹായം പ്രഖ്യാപിച്ചു

താരങ്ങള്‍ വ്യക്തിപരമായും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നുണ്ട്. അനിശ്ചിതകാലത്തേക്ക് രാജ്യത്ത് ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നിർത്തിവച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ എല്ലാ ജീവനക്കാരോടും എഐഎഫ്എഫ് നിർദേശിച്ചിരുന്നു.

Read more: കൊവിഡിനെ നേരിടാന്‍ 51 കോടിയുടെ സഹായം; പ്രഖ്യാപനവുമായി ബിസിസിഐ

ലോകമെമ്പാടും എട്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായത്. ഇതിനകം 44,000ത്തിലേറെ പേർ മരിച്ചു. ഇന്ത്യയില്‍ 1637 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 38 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 133 പേർ രോഗമുക്തരായി. ഇന്ന് ഇതുവരെ 386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക