ലിസ്ബണ്‍: വീട്ടിലെ രസക്കാഴ്ചകളുമായി യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് സൂപ്പര്‍ താരത്തിന്റെ തലമുടിവെട്ടുന്ന വീഡിയോയാണ് റൊണാള്‍ഡോ പുതിയതായി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് ക്രിസ്റ്റ്യാനോ വീഡിയോ പുറത്തുവിട്ടത്. വീട്ടില് ഇരിക്കണമെന്നും താരം പറയുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗ് നിര്‍ത്തിവച്ചതോടെ ഒരു മാസത്തോളമായി പോര്‍ച്ചുഗലിലെ വീട്ടിലാണ് യുവന്റസ് താരമായ റൊണാള്‍ഡോ. രസകരമായ വീഡിയോ കാണാം...
 

 
 
 
 
 
 
 
 
 
 
 
 
 

Stay home and keep stylish 💇🏽‍♂️👩‍❤️‍💋‍👨 #stayhomestaysafe

A post shared by Cristiano Ronaldo (@cristiano) on Apr 4, 2020 at 5:40am PDT