ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജോര്‍ജീനിയോ വൈനാള്‍ഡം, മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. ഇസി ദിയോഫ്, പാബ്ലോ ഫൊര്‍ണാള്‍സ് എന്നിവരാണ് വെസ്റ്റ് ഹാമിന്റെ ഗോളുകള്‍ നേടിയത്.

ഒന്‍പതാം മിനിനിറ്റില്‍ വൈനാള്‍ഡം ആദ്യ ഗോള്‍ നേടി. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ദിയോഫിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു. 54 മിനിറ്റില്‍ പാബ്ലോ ഫോര്‍നാസിലൂടെ ലീഡും നേടി. പിന്നീട് നടന്ന വാശിയേറിയ പോരാട്ടത്തില്‍ മൊഹമ്മദ് സലെയുടേയും സാദിയോ മനേയുടേയും ഗോളുകളിലൂടെ ലിവര്‍ പൂള്‍ ജയം തിരിച്ചു പിടിക്കുകയായിരുന്നു. 68, 81 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

ജയത്തോടെ ചാംപ്യന്‍സ് ലീഗിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാനും ലിവര്‍പൂളിനായി. 79 പോയിന്റുമായി ലീഗില്‍ ഏറെ മുന്നിലാണ് ലിവര്‍പൂള്‍.