ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍ ഇന്നിറങ്ങുന്നു. ഇരുപത്തിയാറാം റൗണ്ടില്‍ നോര്‍വിച്ച് സിറ്റിയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. രാത്രി പതിനൊന്നിന് നോര്‍വിച്ചിന്റെ മൈതാനത്താണ് മത്സരം. 25 കളിയില്‍ 73 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍.

രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 22 പോയിന്റ് മുന്നിലാണിപ്പോള്‍ യുര്‍ഗന്‍ ക്ലോപ്പും സംഘവും. 18 പോയിന്റ് മാത്രമുള്ള നോര്‍വിച്ച് ലീഗിലെ അവസാന സ്ഥാനക്കാരാണ്. പരുക്കില്‍ നിന്ന് മോചിതരായ സാദിയോ മാനേയും ജയിംസ് മില്‍നറും തിരിച്ചെത്തുന്നത് ലിവര്‍പൂളിന് കരുത്താവും. 

ലിവര്‍പൂള്‍ അവസാനം ഏറ്റുമുട്ടിയ 13 കളിയിലും നോര്‍വിച്ചിനെ തോല്‍പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ സ്വന്തം ഗ്രൗണ്ടില്‍ ബേണ്‍ലി എഫ്‌സിയെ നേരിടും.