Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ദുരന്തബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പെപ്പ് ഗ്വാര്‍ഡിയോള കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ച തന്ററെ ജന്‍മനാടായ സ്പെയിനിയെ ബാഴ്സലോണയുടെ എയ്ഞ്ചല്‍ സോളെര്‍ ഡാനിയേല്‍ ഫൌണ്ടേഷനും മെഡിക്കല്‍ കോളജിനുമായി ഒരു മില്യണ്‍ പൌണ്ട് സംഭാവനയായി നല്‍കിയിരുന്നു.

Man City Manager Pep Guardiolas mother dies after contracting coronavirus
Author
Madrid, First Published Apr 6, 2020, 8:46 PM IST

മാഡ്രിഡ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ അമ്മ ഡോളോഴ്സ് സാല കാരിയോ കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. ട്വിറ്ററിലൂടെ സിറ്റി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പെപ്പിന്റെ അമ്മയുടെ മരണത്തില്‍ ക്ലബ്ബ് അഗാധ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും പെപ്പിന്റെ ദു: ഖത്തില്‍ പങ്കുചേരുന്നുവെന്നും ക്ലബ്ബ് വ്യക്തമാക്കി.

കൊവിഡ് ദുരന്തബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പെപ്പ് ഗ്വാര്‍ഡിയോള കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ച തന്ററെ ജന്‍മനാടായ സ്പെയിനിയെ ബാഴ്സലോണയുടെ എയ്ഞ്ചല്‍ സോളെര്‍ ഡാനിയേല്‍ ഫൌണ്ടേഷനും മെഡിക്കല്‍ കോളജിനുമായി ഒരു മില്യണ്‍ പൌണ്ട് സംഭാവനയായി നല്‍കിയിരുന്നു. ഇതിനുപുറമെ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഗ്വാര്‍ഡിയോള വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് 19 വൈറസ് രോഗം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഇതുവരെ 135000 പേരെ രോഗം ബാധിച്ചപ്പോള്‍ 13000ത്തോളം പേര്‍ രോഗബാധമൂലം മരിച്ചു.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും എവര്‍ട്ടനും ഗ്വാര്‍ഡിയോളയുടെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.സ്പെയിനിന്റെ ദേശീയ താരമായിരുന്ന ഗ്വാര്‍ഡിയോള ബാഴ്സയുടെ വിശ്വസ്ത താരവും ഇതിഹാസ പരിശീലകനുമായിരുന്നു. ബാഴ്സയില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് പോയ ഗ്വാര്‍ഡിയോള അവിടെ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയും പരിശീലകനായി ചുമതലേയേറ്റെടുത്തത്. സിറ്റിയ്ക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തത് ഗ്വാര്‍ഡിയോളയുടെ മികവാണ്.

Follow Us:
Download App:
  • android
  • ios