സൂറിച്ച്: അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ. യുവേഫയുടെ അനുമതി ഇല്ലാതെ ദേശീയഫുട്‌ബോള്‍ ലീഗ് സീസണുകള്‍ നിര്‍ത്തിയാല്‍ യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

ബെല്‍ജിയം ഫുട്‌ബോള്‍ ലീഗ്, സീസണ്‍ അവസാനിപ്പിച്ച് ക്ലബ്ബ് ബ്രുഗിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവേഫ നിലപാട് വ്യക്തമാക്കിയത്. ബെല്‍ജിയത്തിന്റെ തീരുമാനം ഉചിതമായില്ലെന്നും രാജ്യത്തെ ടീമുകള്‍ക്ക് ചാംപ്യന്‍സ് ലീഗ് യൂറോപ്പാ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും യുവേഫ അറിയിച്ചു.

കളിക്കളത്തിലെ പ്രകടനത്തിലൂടെ മാത്രമേ വിജയികളെ തീരുമാനിക്കാവൂ എന്നും യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ അഭിപ്രായപ്പെട്ടു.