Asianet News MalayalamAsianet News Malayalam

അത്ഭുത ഫീച്ചര്‍ പണി തന്നു; പിക്സല്‍ 4 ഫോണ്‍ ഇന്ത്യയിലിറക്കാനാവാതെ ഗൂഗിള്‍

ശരിക്കും പിക്സല്‍ 4 ഫോണുകളെ ഇന്ത്യന്‍ വിപണി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത് അതിലെ പുതിയ ഫീച്ചറാണ്. ഇതിനായി എന്താണ് അംബിയന്‍റ് കമ്പ്യൂട്ടിംഗ് എന്ന് ആദ്യം അറിയണം. 

Google Pixel 4 and Pixel 4 XL Won't Launch In India
Author
New York, First Published Oct 16, 2019, 7:12 PM IST

ദില്ലി: ചൊവ്വാഴ്ചയാണ് ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായ പിക്സലിന്‍റെ നാലാം തലമുറ ഫോണുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പിക്സല്‍ 4, പിക്സല്‍ 4 XL എന്നിവയാണ് ഗൂഗിള്‍‌ അവതരിപ്പിച്ചത്. ആദ്യമായി ഇരട്ട ക്യാമറയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ട പിക്സല്‍ ഫോണ്‍ എന്നതാണ് പിക്സല്‍ 4 ന്‍റെയും 4 XLന്‍റെയും പ്രധാന പ്രത്യേകത. എന്നാല്‍ ഗൂഗിള്‍ പിക്സലിന്‍റെ ഇന്ത്യന്‍ ആരാധകര്‍ക്ക് വാര്‍ത്ത അത്ര ശുഭകരമല്ല.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പിക്സല്‍ ഫോണുകള്‍ എത്തില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി കഴിഞ്ഞു. ലോകത്തിന്‍റെ പലഭാഗത്തും ഗൂഗിളിന്‍റെ വൈവിദ്ധ്യമുള്ള ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ അവയുടെ ലഭ്യതയെ സ്വദീനിക്കുന്ന ഘടകങ്ങള്‍ പ്രദേശികമായ ട്രെന്‍റും, പ്രോഡക്ടിന്‍റെ പ്രത്യേകതയുമാണ്. അതിനാല്‍ തന്നെ ഈ ചില ഫീച്ചറുകള്‍ പരിഗണിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിലെ പിക്സല്‍ 4 പരമ്പരയുടെ വരവ് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല - ഗൂഗിള്‍ പ്രതിനിധിയെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരിക്കും പിക്സല്‍ 4 ഫോണുകളെ ഇന്ത്യന്‍ വിപണി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത് അതിലെ പുതിയ ഫീച്ചറാണ്. ഇതിനായി എന്താണ് അംബിയന്‍റ് കമ്പ്യൂട്ടിംഗ് എന്ന് ആദ്യം അറിയണം. ആംബിയന്‍റ് കംപ്യൂട്ടിങ് ബില്‍ഡ് ഉപകരണം എന്നാല്‍ അതിന്‍റെ സമീപ പരിസരങ്ങള്‍ക്ക് സ്വദീനിക്കാന്‍ കഴിയുന്ന ഡിവൈസുകളാണ്.  ഫെയ്‌സ് അണ്‍ലോക്കിലും വായുവില്‍ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത് ഇതിനെ നിയന്ത്രിക്കാം. ഈ സാങ്കേതിക വിദ്യ സൊളി എന്ന പേരിലാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

ഈ സാങ്കേതി വിദ്യ നടപ്പിലാക്കാന്‍ ഗൂഗിള്‍ പിക്സല്‍ 4 ഫോണില്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ മുന്നിലുണ്ടാകും. അവയ്‌ക്കൊപ്പം ആംബിയന്റ് ലൈറ്റ് അഥവാ പ്രോക്‌സിമിറ്റി സെന്‍സര്‍, ഓഡിയോ പോര്‍ട്ട്, സോളി റഡാര്‍ ചിപ് എന്നിവ ഉണ്ടാകും. സോളി മോഷന്‍-സെന്‍സിങ് റഡാര്‍, വിമാനം തുടങ്ങിയവയെ കണ്ടെത്താനുള്ള ശരിക്കുള്ള റഡാറിന്റെ കുഞ്ഞന്‍ പതിപ്പായിരിക്കും.  ചലനംമനസിലാക്കാന്‍ ഇത് ഉപകരിക്കും. ഇതിനൊപ്പം തന്നെ ഫേസ് അണ്‍ലോക്കിനുള്ള ഡോട്ട് പ്രൊജക്ടര്‍, ഫെയ്‌സ് അണ്‍ലോക് ഫ്‌ളഡ് ഇലൂമിനേറ്റര്‍ എന്നിവയും മുന്നിലുണ്ടാകും. 

ഇതിന്‍റെ ചിത്രവും ബര്‍ണാഡോ ബാര്‍ബെലോ  ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എല്ലാരാജ്യങ്ങളിലും ഈ പ്രത്യേകത ലഭിക്കുമോ എന്ന് വ്യക്തമല്ല. ഇപ്പോള്‍ പുറത്ത് വിട്ട  വീഡിയോയില്‍ ഈ പുതിയ സെന്‍സറിന്‍റെ പ്രവര്‍ത്തനം വിശദമാക്കുന്നുണ്ട്. ഫേസ് അണ്‍ലോക് ഉപയോഗിക്കാന്‍ ഫോണ്‍ എടുത്തുയര്‍ത്തേണ്ട കാര്യമില്ല. 

നിങ്ങളിപ്പോള്‍ ഫോണ്‍ അൺലോക് ചെയ്യാനാണോ വരുന്നതെന്ന് ഫോണിന് അറിയാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ അവകാശവാദം. ഒപ്പം ഫോണ്‍ തലകീഴായി പിടിച്ചാല്‍ പോലും ഫോണ്‍ ഫേസ് അണ്‍ലോക്ക് ചെയ്യും. ഒപ്പം മ്യൂസിക്ക് ട്രാക്ക് മാറ്റാന്‍ ഒന്ന് ഫോണിന്‍റെ മുന്നില്‍ വായുവില്‍ ടാപ്പ് ചെയ്താല്‍ മതി.

Follow Us:
Download App:
  • android
  • ios