Asianet News MalayalamAsianet News Malayalam

മിഡ്ബഡ്ജറ്റ് ഫോണുമായി വണ്‍പ്ലസ്: വണ്‍പ്ലസ് 8 ലൈറ്റ് അടുത്ത വര്‍ഷം

അടുത്തവര്‍ഷം വണ്‍പ്ലസ് ഇറക്കുന്ന ബേസിക്ക് ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 8 ലൈറ്റ്. ഇതിന് ഫ്ലാറ്റായ ഒരു ഡിസ്പ്ലേയാണ് ഉണ്ടാകുക. സെല്‍ഫിക്കായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക.

OnePlus 8 Lite could be a midrange OnePlus phone with dual rear cameras
Author
New Delhi, First Published Dec 9, 2019, 9:36 AM IST

ദില്ലി: വണ്‍പ്ലസ് പുതിയ മിഡ്ബഡ്ജറ്റ് ഫോണുമായി രംഗത്ത് എത്തുന്നു. വണ്‍പ്ലസ് 8 ലൈറ്റ് എന്ന പേരില്‍ ആയിരിക്കും 30000ത്തില്‍ താഴെയുള്ള പുതിയ ഫോണ്‍ വണ്‍പ്ലസ് ഇറക്കുക. 2020 ല്‍ എത്തുന്ന ഫോണിന്‍റെ ചില പ്രത്യേകതകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഓണ്‍ ലീക്ക്സ്, 91 മൊബൈല്‍ പോലുള്ള ടെക് സൈറ്റുകള്‍ വിവരം പുറത്തുവിട്ടിട്ടുണ്ട്. 

അടുത്തവര്‍ഷം വണ്‍പ്ലസ് ഇറക്കുന്ന ബേസിക്ക് ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 8 ലൈറ്റ്. ഇതിന് ഫ്ലാറ്റായ ഒരു ഡിസ്പ്ലേയാണ് ഉണ്ടാകുക. സെല്‍ഫിക്കായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയായിരിക്കും ഈ ഫോണിന് ഉണ്ടാകുക. 6.4 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിന് ഉണ്ടാകുക.  ഇന്‍-ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഉണ്ടാകും.

ഹെഡ്ഫോണ്‍ ജാക്കറ്റ് ഇല്ലാത്ത ഫോണില്‍ യുഎസ്ബി-സി ടൈപ്പ് പോര്‍ട്ട്, അതിനടുത്ത് തന്നെ സ്പീക്കര്‍ ഗ്രില്ല് കാണാം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനമായിരിക്കും വണ്‍പ്ലസ് 8 ലൈറ്റിന്.  എന്നാല്‍ ക്യാമറയുടെ ശേഷി എത്രയാണെന്ന് വ്യക്തമല്ല. എന്തായാലും 64-എംപി വൈഡ് അംഗിള്‍ ക്യാമറ പിന്നില്‍ പ്രതീക്ഷിക്കുന്നു. മാക്രോ മോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സെന്‍സറും പ്രതീക്ഷിക്കാം.

സ്നാപ്ഡ്രാഗണ്‍ 865 ചിപ്പ് സെറ്റായിരിക്കും ഈ ഫോണില്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. 30000 രൂപയില്‍ താഴെ ഈ വിലയില്‍ ഈ ചിപ്പുമായി ഒരു ഫോണ്‍ എന്നത് റെഡ്മീ കെ സീരിസിനെതിരെ വണ്‍പ്ലസിന്‍റെ മികച്ചൊരു നീക്കമായി തന്നെ വിലയിരുത്താം. റെഡ്മീ കെ 30  ഷവോമി ഉടന്‍ പുറത്തിറക്കും എന്നാണ് സൂചനകള്‍. 

Follow Us:
Download App:
  • android
  • ios