Asianet News MalayalamAsianet News Malayalam

റിയല്‍മീ 6 പ്രോ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി, വിലയും പ്രത്യേകതയും ഇങ്ങനെ

20,000 രൂപയില്‍ താഴെയുള്ള ഒരു നല്ല സ്മാര്‍ട്ട്‌ഫോണിനായി തിരയുകയാണെങ്കില്‍, 6 പ്രോ തെരഞ്ഞെടുക്കാവുന്നതാണ്. മത്സരാധിഷ്ഠിത വിലയുള്ളതും പുതുതായി സമാരംഭിച്ച റെഡ്മി നോട്ട് 9 പ്രോ മാക്‌സിന് എതിരാളികളുമായ ഒരു സ്മാര്‍ട്ട്‌ഫോണാണിത്.

Realme 6 Pro first sale begins on Flipkart Price in India, specs
Author
New Delhi, First Published Mar 16, 2020, 9:20 AM IST

റിയല്‍മീ 6 പ്രോ ഇന്ത്യയില്‍ ആദ്യമായി വില്‍പ്പന തുടങ്ങി. റിയല്‍മീയില്‍ നിന്ന് അടുത്തിടെ ആരംഭിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, 30 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. റിയല്‍മീ 6-ല്‍ നിന്ന് കുറച്ച് വ്യത്യാസങ്ങള്‍ മാത്രമേ പുതിയ ഫോണില്‍ കാണാനാവുന്നുള്ളൂ. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, 64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറകള്‍ പോലുള്ള സവിശേഷതകള്‍ പങ്കിടുന്നു. എന്നിരുന്നാലും, റിയല്‍മീ 6 പ്രോയില്‍ ഒരു പ്രധാന സവിശേഷത റിയല്‍മീ 6 ല്‍ ലഭ്യമല്ല. ഇതിലാണ് ആദ്യത്തെ നാവിക് നാവിഗേഷന്‍ സിസ്റ്റം വരുന്നത്.

20,000 രൂപയില്‍ താഴെയുള്ള ഒരു നല്ല സ്മാര്‍ട്ട്‌ഫോണിനായി തിരയുകയാണെങ്കില്‍, 6 പ്രോ തെരഞ്ഞെടുക്കാവുന്നതാണ്. മത്സരാധിഷ്ഠിത വിലയുള്ളതും പുതുതായി സമാരംഭിച്ച റെഡ്മി നോട്ട് 9 പ്രോ മാക്‌സിന് എതിരാളികളുമായ ഒരു സ്മാര്‍ട്ട്‌ഫോണാണിത്. ഇതിന്റെ 90 ഹെര്‍ട്‌സ് സുഗമമായ ഡിസ്‌പ്ലേയും മെച്ചപ്പെടുത്തിയ ഗെയിമിംഗ് അനുഭവിക്കാന്‍ അനുവദിക്കുന്നു.

6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ബേസ് വേരിയന്റിന് 16,999 രൂപയാണ് ഇന്ത്യയില്‍ വില നിശ്ചയിച്ചിരിക്കുന്നത്. 6 ജിബി / 128 ജിബി മോഡലിന് 17,999 രൂപയും 8 ജിബി / 128 ജിബി പതിപ്പിന് 18,999 രൂപയുമാണ് വില. മിന്നല്‍ ഓറഞ്ച്, മിന്നല്‍ നീല എന്നീ രണ്ട് നിറങ്ങളിലാണ് 6 പ്രോ വരുന്നത്. ഇന്ത്യയില്‍ 6 പ്രോ വില്‍പ്പന ഫ്‌ലിപ്പ്കാര്‍ട്ടിലും റിയല്‍മീ.കോമിലും ആരംഭിച്ചു. ഇപ്പോള്‍ കുറച്ച് വാങ്ങല്‍ ഓഫറുകളും ലഭ്യമാണ്.

6.6 ഇഞ്ച് എഫ്എച്ച്ഡി + അള്‍ട്രാ സ്മൂത്ത് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 20: 9 അനുപാതവുമായാണ് 6 പ്രോ വരുന്നത്. സ്‌ക്രീന്‍ ടു ബോഡി അനുപാതം 90.6 ശതമാനമാണ്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറും 8 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള റിയല്‍മീ 6 പ്രോയ്ക്ക് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാം. ഇതില്‍ ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത റിയല്‍മീ യുഐ പ്രവര്‍ത്തിക്കുന്നു, ഒപ്പം ഡ്യുവല്‍ മ്യൂസിക് ഷെയര്‍, ഡാര്‍ക്ക് മോഡ് പോലുള്ള സവിശേഷതകളും ഉണ്ട്.

ഫോട്ടോഗ്രാഫിക്കായി, 6 പ്രോയ്ക്ക് പിന്നില്‍ 64 മെഗാപിക്‌സല്‍ െ്രെപമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ 4 കെ വീഡിയോ റെക്കോര്‍ഡിംഗ്, സ്ലോ മോഷന്‍ വീഡിയോഗ്രഫി എന്നിവയും അതിലേറെയും പിന്തുണയ്ക്കുന്നു. ക്യാമറകള്‍ക്കും 20 എക്‌സ് ഡിജിറ്റല്‍ സൂം ചെയ്യാന്‍ കഴിയും. 30വാട്‌സ് വരെ ചാര്‍ജ് ചെയ്യുന്ന 4300 എംഎഎച്ച് ബാറ്ററിയുണ്ട്. വികസിതമായ നാവിക് നാവിഗേഷന്‍ സിസ്റ്റവുമായാണ് 6 പ്രോ വരുന്നു.

Follow Us:
Download App:
  • android
  • ios