Asianet News MalayalamAsianet News Malayalam

ഹെല്‍ത്ത് ബാന്‍ഡുമായി റിയല്‍മെ എത്തുന്നു

റിയല്‍മെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഫിറ്റ്‌നസ് ബാന്‍ഡ് ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. എംഐ ബാന്‍ഡ് 4, ഹോണര്‍ ബാന്‍ഡ് 5 എന്നിവയുമായി പോരാടുന്നതിന് ഫിറ്റ്‌നസ് ബാന്‍ഡ് കുറഞ്ഞ വിലയിലെത്തുമെന്ന് അനുമാനിക്കാം

Realme arrives with the Health Band
Author
India, First Published Jan 25, 2020, 12:30 AM IST

റിയല്‍മെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഫിറ്റ്‌നസ് ബാന്‍ഡ് ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. എംഐ ബാന്‍ഡ് 4, ഹോണര്‍ ബാന്‍ഡ് 5 എന്നിവയുമായി പോരാടുന്നതിന് ഫിറ്റ്‌നസ് ബാന്‍ഡ് കുറഞ്ഞ വിലയിലെത്തുമെന്ന് അനുമാനിക്കാം. ബാന്‍ഡിന്റെ രൂപം അടുത്തിടെ അവതരിപ്പിച്ചിരുന്നു. മുമ്പ്, ബ്ലൂടൂത്ത് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റിലും ഇതിന്റെയൊരു ലിസ്റ്റിംഗ് കണ്ടെത്തിയിരുന്നു. ഫിറ്റ്‌നെസ് ബാന്‍ഡും ഫോണും തമ്മിലുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ഒരു പ്രത്യേക ഹെല്‍ത്ത് ആപ്ലിക്കേഷനും റിയല്‍മെ സമാരംഭിക്കും. ഹുവാവേ, ഹോണര്‍, ഷവോമി എന്നിവ ഇപ്പോള്‍ തന്നെ അതു ചെയ്യുന്നുണ്ട്.

ഇതു കൂടാതെ, റിയല്‍മെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വൈഫൈ കോളിംഗ് സവിശേഷതയും വൈകാതെ ലഭിക്കും എന്നാണു സൂചന. ഇതിന്റെ ഒരു ഷെഡ്യൂളും കമ്പനി ഇപ്പോള്‍ പങ്കിട്ടു. നിലവില്‍ എയര്‍ടെലും റിലയന്‍സ് ജിയോയും ഇന്ത്യയില്‍ വൈഫൈ കോളിങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios