വോമിയുടെ റെഡ്മി കെ 30 പ്രോ വിപണിയില്‍ ഇറങ്ങി. കഴിഞ്ഞ വര്‍ഷത്തെ റെഡ്മി കെ 20 പ്രോയ്ക്ക് സമാനമായി, ഏറ്റവും പുതിയ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടു മുന്‍നിര ഫോണിനായി തിരയുന്നവരെ കെ 30 പ്രോ ലക്ഷ്യമിടുന്നു. വില കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ ക്യാമറയുടെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാനിടയില്ലെന്നു മാത്രമാണ് ഒരു പ്രശ്‌നം. എന്നാല്‍, സൂപ്പര്‍ ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള പല സവിശേഷതകളും ഇതിലുണ്ട്. 

ക്യാമറയുടെ മെഗാ പിക്‌സലിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നോട്ടു പോയെങ്കിലും ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ ഇവര്‍ മുന്നില്‍ തന്നെയാണെന്നു പറയേണ്ടിയിരിക്കുന്നു. കെ 30 പ്രോയില്‍ റെഡ്മി ഒരു പുതിയ സൂപ്പര്‍ നൈറ്റ് സീന്‍ 2.0 പ്രദര്‍ശിപ്പിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് കുറഞ്ഞ കുറഞ്ഞ ലൈറ്റ് മോഡില്‍ മികച്ച റിസല്‍ട്ട് തരും. ആകര്‍ഷകമായ എക്‌സ്‌പോഷര്‍ നിയന്ത്രണങ്ങളും മികച്ച ലോ ലൈറ്റ് പെര്‍ഫോമന്‍സും നല്‍കാന്‍ ഇതിനാവും. ഗൂഗിള്‍ പിക്‌സല്‍ 4 അല്ലെങ്കില്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ചെയ്യാന്‍ കഴിയുന്നതിനോട് തുല്യമല്ലെങ്കിലും ഈ വിലയ്ക്ക് ലഭിക്കുന്ന ഫോണില്‍ ഇതു മികച്ചതാണെന്നു പറയാതെ വയ്യ. 

കുറഞ്ഞ ലൈറ്റ് മോഡിന് പുറമെ, ഫോണിന്റെ സൂം കഴിവുകളും ഷവോമി എടുത്തു പറയുന്നു. കെ 30 പ്രോ സൂമിനു മിക്ക പ്രീമിയം ഫോണുകള്‍ക്കും സമാനമായ ഉയര്‍ന്ന റെസല്യൂഷന്‍ സൂം ക്യാമറ ലഭിക്കും. മൂന്ന് തവണ സൂം ചെയ്യുമ്പോള്‍ മികച്ച ഫോട്ടോകള്‍ നിര്‍മ്മിക്കുന്ന 3 എക്‌സ് ഒപ്റ്റിക്കല്‍ സൂം ക്യാമറ ഷവോമി ഉപയോഗിച്ചിരിക്കാം. എന്നിരുന്നാലും, അതിനപ്പുറം, 10 എക്‌സ് വരെ ഹൈബ്രിഡ് സൂം ലഭിക്കുന്നതിന് ഫോണ്‍ എഐ അല്‍ഗോരിതങ്ങളെ ആശ്രയിക്കും. മികച്ച ഇമേജ് നിലവാരത്തില്‍ 30 എക്‌സ് വരെ സൂം ചെയ്യാന്‍ ഇതിനു കഴിയും.

ഈ സൂമിംഗ് കഴിവുകള്‍ റെഡ്മി കെ 30 പ്രോ സൂം പതിപ്പിലുണ്ടെങ്കിലും ടെലിഫോട്ടോ ക്യാമറ ഇതിനു ഉണ്ടാവില്ല. ഷവോമിയ്ക്ക് എംഐ 10 ന്റെ മോഡല്‍ ലൈനപ്പ് പ്രകാരം വൈഡ് ആംഗിള്‍ ക്യാമറ, മാക്രോ ക്യാമറ, ഡെപ്ത് ക്യാമറ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാര്‍ച്ച് 24 ന് ചൈനയില്‍ നടക്കുന്ന പരിപാടിയില്‍ റെഡ്മി കെ 30 പ്രോ അനാച്ഛാദനം ചെയ്യും. സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണിത്.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി സ്ക്രീനാണ് ഫോണിനുള്ളത്. പോപ്പ് അപ് 20 എംപി മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. കെ 30 പ്രോ സൂം വേര്‍ഷന് പുറമേ ഈ ഫോണിന്‍റെ 5ജി പതിപ്പും ഷവോമി ഇറക്കിയിട്ടുണ്ട്. ഇരു ഫോണിലും ബാറ്ററി ശേഷി 4700 എംഎഎച്ചാണ്. 33W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ലഭിക്കും. 

വിലയിലേക്ക് വന്നാല്‍  ചൈനയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വില പ്രകാരം കെ30 പ്രോ 5ജിയുടെ 6ജിബി 128 പതിപ്പിന് 32372 രൂപയായിരിക്കും വില. ഇതേ ഫോണിന്‍റെ 8ജിബി 128 ജിബി പതിപ്പിന് വില 36690 രൂപയായിരിക്കും. ഇതേ ഫോണിന്‍റെ 8ജിബി 258 ജിബി പതിപ്പിന് വില 39929 രൂപയായിരിക്കും.

അതേ സമയം കെ30 പ്രോ സൂം ഫോണിന് രണ്ട് പതിപ്പുകളാണ് ഉള്ളത്. ഇതില്‍ ബേസ് മോഡലിന് വില 41008 രൂപയായിരിക്കും. എന്നാല്‍ കൂടിയ മോഡലായ 8ജിബി  258 ജിബി പതിപ്പിന് വില 43167 രൂപയായിരിക്കും. ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വിലയില്‍ വ്യത്യാസം വന്നെക്കും.