Asianet News MalayalamAsianet News Malayalam

സാംസങ്ങിന്‍റെ 2020ലെ അത്ഭുതം: 108 എം പി ക്യാമറയുമായി ഗ്യാലക്സി എസ് 20 അള്‍ട്ര

ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച ഡിസ്പ്ലേ സ്പീഡോടെയാണ് ഈ ഫോണുകള്‍ എത്തുന്നത് എന്നാണ് സാംസങ്ങ് അവകാശവാദം. 120 Hz ആണ് ഡിസ്പ്ലേ റീഫ്രഷ് റൈറ്റ്. 8 ജിബിയാണ് അടിസ്ഥാന റാം ശേഷി. 

Samsung Galaxy S20 Phones unveiling price and specification
Author
San Francisco, First Published Feb 12, 2020, 6:55 PM IST

സന്‍ഫ്രാന്‍സിസ്കോ: 2020ലെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ പുറത്തിറക്കി സാംസങ്ങ്. ഗ്യാലക്സി എസ് ലൈനപ്പില്‍ മൂന്ന് ഫോണുകളാണ് സാംസങ്ങ് പുറത്തിറക്കിയത്. സാംസങ്ങ് എസ് 20, എസ്20 പ്ലസ്, എസ് 20 അള്‍ട്ര. ഇവയ്ക്ക് യഥാക്രമം 999 ഡോളര്‍ (71263 രൂപ), 1199 ഡോളര്‍ (85529 രൂപ), 1399 (99796) എന്നിങ്ങനെയാണ് വില വരുന്നത്. 

ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച ഡിസ്പ്ലേ സ്പീഡോടെയാണ് ഈ ഫോണുകള്‍ എത്തുന്നത് എന്നാണ് സാംസങ്ങ് അവകാശവാദം. 120 Hz ആണ് ഡിസ്പ്ലേ റീഫ്രഷ് റൈറ്റ്. 8 ജിബിയാണ് അടിസ്ഥാന റാം ശേഷി. ഒപ്പം 8 കെ വീഡിയോ റെക്കോഡിംഗ് സാധ്യമാണ്. മാര്‍ച്ച് 6 മുതല്‍ ആഗോള തലത്തില്‍ ഫോണ്‍ ലഭ്യമായി തുടങ്ങും. ഇന്ത്യയില്‍ ഉടന്‍ എത്തുന്ന ഫോണിന് മുകളില്‍ പറഞ്ഞ വിലയില്‍ നിന്നും ചെറിയ നീക്കുപോക്കുകള്‍ സംഭവിക്കാം.

മൂന്ന് മോഡല്‍ എസ് 20 ഫോണുകളിലും 7 നാനോ മീറ്റര്‍ 64-ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. അതില്‍ തന്നെ ചിപ്പില്‍ രണ്ട് തരം പതിപ്പുകള്‍ ഉണ്ട്. ഒന്നില്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസ്സറും, മറ്റൊന്നില്‍  സാംസങ്ങിന്‍റെ തന്നെ എക്സിനോസ് 990 പ്രോസസ്സറുമാണ്. ഇതില്‍ എക്സിനോസ് 990 പ്രോസസ്സര്‍ ഘടിപ്പിച്ച മോഡലായിരിക്കും ഇന്ത്യയില്‍ എത്തുക. ആന്‍ഡ്രോയ്ഡ് 10 അധിഷ്ഠിത വണ്‍ യൂസര്‍ ഇന്‍റര്‍ഫേസാണ് ഈ ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഐപി68 തലത്തിലുള്ള ഡെസ്റ്റ് വാട്ടര്‍ പ്രോട്ടക്ഷന്‍ സംവിധാനം ഈ ഫോണുകളിലുണ്ട്. ഒപ്പം അള്‍ട്രാ സോണിക്ക് ഇന്‍-സ്ക്രീന്‍ ഫിംഗര്‍ പ്രിന്‍റ്, ഫേയ്സ് സ്കാന്‍, റിവേര്‍സ് ചാര്‍ജിംഗ് എന്നീ സംവിധാനങ്ങളും ലഭ്യമാണ്.

ഗ്യാലക്സി എസ് 20

Samsung Galaxy S20 Phones unveiling price and specification

ഗ്യാലക്സി എസ് 20യിലേക്ക് വന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ വലിപ്പം 6.2 ഇഞ്ചാണ്. എച്ച്ഡി പ്ലസ് ഡയ്നാമിക് എഎംഒഎല്‍ഇഡി 2X ഡിസ്പ്ലേയാണ് ഇതിനുള്ളത്. എച്ച്ഡിആര്‍ 10 പ്ലസ് ക്ലാരിറ്റിയാണ് സ്ക്രീനിന് ഉള്ളത്. സ്ക്രീന്‍ പിക്സല്‍ ഡെന്‍സിറ്റി 563 പിപിഐ ആണ്. എസ് 20ക്ക് 8ജിബി, 12 ജിബി റാം പതിപ്പുകളലുണ്ട്. ഇന്‍റേണല്‍ മെമ്മറി ശേഷി 128 ജിബിയാണ് ഇത് 1ടിബി വരെ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

എസ് 20യുടെ ക്യാമറ സെറ്റപ്പിനെക്കുറിച്ച് പറയുകയാണെങ്കില്‍ പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് പിന്നില്‍ ഉള്ളത്. ഇതില്‍ 64 എംപി ടെലിഫോട്ടോ, 12എംപി വൈഡ് ആംഗിള്‍, 12എംപി അള്‍ട്ര വൈഡ് അംഗിള്‍ എന്നിവ ഉള്‍പ്പെടുന്നു.  മുന്നില്‍ 10 എംപിയുടെ സെല്‍ഫി ക്യാമറയുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി. 25W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ബാറ്ററിക്കുണ്ട്. സി-ടൈപ്പ് ചാര്‍ജര്‍ ആണ് ഫോണിനുള്ളത്. ഗ്രേ, ബ്ലൂ, പിങ്ക് കളറുകളില്‍ ഈ ഫോണ്‍ ലഭിക്കും.

ഗ്യാലക്സി എസ് 20+

Samsung Galaxy S20 Phones unveiling price and specification

ഗ്യാലക്സി എസ് 20 പ്ലസിലേക്ക് എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.7 ഇഞ്ചാണ്. എച്ച്ഡി പ്ലസ് ഡയ്നാമിക് എഎംഒഎല്‍ഇഡി 2X ഡിസ്പ്ലേയാണ് ഇതിനുള്ളത്. എച്ച്ഡിആര്‍ 10 പ്ലസ് ക്ലാരിറ്റിയാണ് സ്ക്രീനിന് ഉള്ളത്. സ്ക്രീന്‍ പിക്സല്‍ ഡെന്‍സിറ്റി 525 പിപിഐ ആണ്.  എസ് 20പ്ലസിന് 8ജിബി, 12 ജിബി റാം പതിപ്പുകളലുണ്ട്. ഇന്‍റേണല്‍ മെമ്മറി ശേഷി യഥാക്രമം 128 ജിബിയും, 512 ജിബിയുമാണ് ഇത് 1ടിബി വരെ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

പിന്നില്‍ നാല് ക്യാമറ സെറ്റപ്പോടെയാണ് എസ് 20+ എത്തുന്നത്. 64 എംപി ടെലിഫോട്ടോ ലെന്‍സ് (അപ്പാര്‍ച്ചര്‍ എഫ്2.0), 12 എംപി വൈഡ് അംഗിള്‍ (അപ്പാര്‍ച്ചര്‍ എഫ്1.8), 12 എംപി അള്‍ട്ര വൈഡ് അംഗിള്‍ (അപ്പാര്‍ച്ചര്‍ എഫ്2.2), പിന്നെ ഒരു ഡെപ്ത് സെന്‍സറും. ഇതിനൊപ്പം മുന്നില്‍ 10എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത് (അപ്പാര്‍ച്ചര്‍ എഫ്2.2). എസ് 20 പ്ലസിന്‍റെ ബാറ്ററി ശേഷി 4500എംഎഎച്ചാണ്. 25W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ഇതിലുള്ളത്. ടൈപ്പ് സി ചാര്‍ജറാണ് ഉള്ളത്. ഗ്രെ, ബ്ലൂ, പിങ്ക് കളറുകളില്‍ എസ്20 പ്ലസ് ലഭ്യമാകും.

എസ് 20 അള്‍ട്ര

Samsung Galaxy S20 Phones unveiling price and specification

എസ് 20 സീരിസിലെ വിലകൂടിയ ഫോണാണ് എസ് 20 അള്‍ട്ര.  വലിയ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്ന അള്‍ട്രയ്ക്ക് ആ പേര് വരാന്‍ തന്നെ കാരണം 108എംപിയുള്ള ക്യാമറ അതില്‍ ഉണ്ട് എന്നതാണ്. നോണ്‍ ബിനിങ്ങ് 9X12എംപിയാണ് ഈ ക്യാമറ. 100X ഡിജിറ്റല്‍ സൂം ഇതിന്‍റെ ക്യാമറ നല്‍കും. 5000 എംഎഎച്ചാണ് ബാറ്ററി ശേഷി.  

ഗ്യാലക്സി എസ് 20 അള്‍ട്രയിലേക്ക് എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.9 ഇഞ്ചാണ്.ക്വാഡ് എച്ച്ഡി പ്ലസ് ഡയ്നാമിക് എഎംഒഎല്‍ഇഡി 2X ഡിസ്പ്ലേയാണ് ഇതിനുള്ളത്. എച്ച്ഡിആര്‍ 10 പ്ലസ് ക്ലാരിറ്റിയാണ് സ്ക്രീനിന് ഉള്ളത്. സ്ക്രീന്‍ പിക്സല്‍ ഡെന്‍സിറ്റി 511 പിപിഐ ആണ്.  മെമ്മറി ശേഷി 1ടിബി വരെ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

പിന്നില്‍ നാല് ക്യാമറ സെറ്റപ്പോടെയാണ് എസ് 20 അള്‍ട്ര എത്തുന്നത്. 48 എംപി ടെലിഫോട്ടോ ലെന്‍സ് (അപ്പാര്‍ച്ചര്‍ എഫ്3.5), 108 എംപി വൈഡ് അംഗിള്‍ (അപ്പാര്‍ച്ചര്‍ എഫ്1.8), 12 എംപി അള്‍ട്ര വൈഡ് അംഗിള്‍ (അപ്പാര്‍ച്ചര്‍ എഫ്2.2), പിന്നെ ഒരു ഡെപ്ത് സെന്‍സറും. ഇതിനൊപ്പം മുന്നില്‍ 40 എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത് (അപ്പാര്‍ച്ചര്‍ എഫ്2.2). 

12 ജിബി റാം ശേഷിയിലും, 16ജിബി റാം ശേഷിയിലും രണ്ട് മോഡലുകള്‍ എസ് 20 അള്‍ട്രയ്ക്ക് ഉണ്ട്. ഇന്‍റേണല്‍ സ്റ്റോറേജ് ഓപ്ഷന്‍ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെയാണ്. ഗ്രേ, ബ്ലൂ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും.

Follow Us:
Download App:
  • android
  • ios