Asianet News MalayalamAsianet News Malayalam

സാംസങ്ങിന്‍റെ ഫ്ലിപ്പ് ഫോണ്‍ സാംസങ്ങ് Z ഫ്ലിപ്പ് പുറത്തിറങ്ങി; വിലയും വിവരങ്ങളും

ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ ഈ ഫോണ്‍ എത്തുമോ എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭ്യമല്ല. കറുപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് വര്‍ണ്ണങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.

Samsung Galaxy Z Flip foldable phone with dual cameras launched Price specs and features
Author
San Francisco, First Published Feb 12, 2020, 10:01 PM IST

സന്‍ഫ്രാന്‍സിസ്കോ: സാംസങ്ങിന്‍റെ ഫ്ലിപ്പ് ഫോണ്‍ സാംസങ്ങ് Z ഫ്ലിപ്പ് പുറത്തിറങ്ങി. സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന അണ്‍പാക്ക്ഡ് 2020 പുറത്തിറക്കല്‍ ചടങ്ങിലാണ് സാംസങ്ങ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഇതിന്‍റെ കൂടെ തന്നെയാണ് സാംസങ്ങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്സി എസ് 20 സീരിസും അവതരിപ്പിച്ചത്. ക്ലാംഷെല്‍ രൂപകല്‍പ്പനയില്‍ മുകളില്‍ നിന്നും താഴേക്ക് മടക്കാന്‍ സാധിക്കുന്ന രീതിയിലാണ് സാംസങ്ങ് Z ഫ്ലിപ്പ്. 1380 ഡോളറാണ് ഈ ഫോണിന്‍റെ വില. ഇന്ത്യന്‍ രൂപ 98000 രൂപ വരും ഇത്.

ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ തന്നെ ഈ ഫോണ്‍ എത്തുമോ എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭ്യമല്ല. കറുപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് വര്‍ണ്ണങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക്ക് എഎംഒഎല്‍ഇ‍ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2636x1080 പിക്സലാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍. ഹോള്‍പഞ്ച് നോച്ചാണ് ഫോണിന്‍റെ സ്ക്രീനിന് ഉള്ളത്. പ്രധാന ഡിസ്പ്ലേയ്ക്കൊപ്പം 1.1 ഇഞ്ച് വരുന്ന ഒരു സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേ ഫോണിന്‍റെ ഡ്യൂവല്‍ റിയര്‍ ക്യാമറയ്ക്ക് അടുത്ത് നല്‍കിയിട്ടുണ്ട്.

സെല്‍ഫി എടുക്കാനും, ഫോണ്‍ മടക്കിവയ്ക്കുന്ന സമയത്തും നോട്ടിഫിക്കേഷന്‍ സെന്‍ററായും, കോളര്‍ ഐഡിയായും ഒക്കെ ഈ ഡിസ്പ്ലേ പ്രവര്‍ത്തിക്കും. 7 നാനോ മീറ്റര്‍ 64-ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സറാണിത്. 3300 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 12 എംപി+12എംപി എന്ന നിലയിലാണ് പിന്നിലെ ക്യാമറ പ്രപ്പോഷന്‍. മുന്നില്‍ 10 എംപിയാണ് സെല്‍ഫി ക്യാമറ.
 

Follow Us:
Download App:
  • android
  • ios