Asianet News MalayalamAsianet News Malayalam

കൊവിഡ് 19 വഴിമുടക്കില്ല; റെഡ്‌മി പ്രേമികള്‍ക്ക് ആശ്വസിക്കാം; നോട്ട് 9 സീരിസ് മാര്‍ച്ച് 12ന് എത്തും

സ്‌മാര്‍ട്ട്‌ഫോണുകളായ നോട്ട് 9, നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്‌സ് എന്നിവയാണ് പുറത്തിറക്കുന്നത്

Xiaomi Redmi Note 9 series will be launched on March 12
Author
Delhi, First Published Mar 10, 2020, 11:14 AM IST

ദില്ലി: ഷവോമിയുടെ പുതിയ റെഡ്‌മി സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളായ നോട്ട് 9, നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്‌സ് എന്നിവ മാര്‍ച്ച് 12 ന് പുറത്തിറക്കും. കൊവിഡ് 19(കൊറോണ വൈറസ്) കേസുകള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദില്ലിയില്‍ നടക്കാനിരുന്ന ഓണ്‍ഗ്രൗണ്ട് ഇവന്റ് റദ്ദാക്കിയിരുന്നുവെങ്കിലും മാര്‍ച്ച് 12 ന് തന്നെ ഓണ്‍ലൈന്‍ വഴി ഫോണുകള്‍ ലോഞ്ച് ചെയ്യുമെന്നു ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കി.

108 എംപി ഫോണിനെക്കുറിച്ച് ഷവോമി വളരെക്കാലം മുതല്‍ പറയുന്നുണ്ട്. ടിപ്പ്സ്റ്ററുകള്‍ വിശ്വസിക്കാമെങ്കില്‍ റെഡ്മി നോട്ട് 9 പ്രോ മാക്‌സില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 108 എംപി ക്യാമറ കാണാം. ഷവോമി മൂന്ന് ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന് ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നിവയാണവ.  

റെഡ്മി നോട്ട് 9 പ്രോയ്ക്ക് മീഡിയടെക് ഡൈമെന്‍സിറ്റി 800 പ്രോസസര്‍ പ്രവര്‍ത്തിക്കും, റെഡ്മി നോട്ട് 9 സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസ്സര്‍ പ്രവര്‍ത്തിപ്പിക്കും. എന്നിരുന്നാലും, റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ പ്രോസസറിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും ഉണ്ടായിട്ടില്ല. കൂടാതെ, റെഡ്മി നോട്ട് 9 സീരീസിന് കീഴിലുള്ള എല്ലാ ഫോണുകളിലും ഇസ്‌റോ വികസിപ്പിച്ചെടുത്ത നാവിക് നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടുത്തും. റിയല്‍മീ എക്‌സ് 50, റിയല്‍മീ 6 പ്രോ എന്നിവയുള്‍പ്പെടെയുള്ള റിയല്‍മീ ഫോണുകളുടെ ഏറ്റവും പുതിയ ലൈനപ്പ് ഇതിനകം തന്നെ നാവിക് നാവിഗേഷന്‍ സിസ്റ്റത്തില്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

റെഡ്മി നോട്ട് 9 പ്രോയില്‍ പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം അവതരിപ്പിക്കും. എന്നിരുന്നാലും സാധാരണ ലംബ രൂപകല്‍പ്പനയ്ക്ക് പകരം ചതുരാകൃതിയിലുള്ള ക്യാമറ ബേസ് റെഡ്മി നോട്ട് 9 അവതരിപ്പിക്കും. ക്യാമറ ബോക്‌സിന് തൊട്ടുതാഴെ ഇരട്ട ഫ്ലാഷും സ്ഥാപിച്ചിരിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയുടെ ഡിസ്‌പ്ലേയില്‍ ഒരു പഞ്ച്‌ഹോള്‍ കട്ടൗട്ടും ഉണ്ട്. വിലയെക്കുറിച്ച് ഇതുവരെ ഒരു വെളിപ്പെടുത്തലും ഉണ്ടായിട്ടില്ല, അതിനാല്‍ വാങ്ങുന്നവര്‍ക്ക് മാര്‍ച്ച് 12 വരെ കാത്തിരിക്കേണ്ടിവരും.

Follow Us:
Download App:
  • android
  • ios