'അമ്മ'യ്ക്ക് പുതിയ കെട്ടിടം; കര്‍ഷക സമരത്തെക്കുറിച്ചുള്ള അഭിപ്രായം പിന്നീടാകാമെന്ന് മോഹന്‍ലാല്‍

First Published Feb 6, 2021, 3:17 PM IST

ലയാള താരസംഘടനയായ 'അമ്മ'യ്ക്ക് പുതിയ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. പഴയ കെട്ടിടം വിലയ്ക്ക് വാങ്ങി പുതുക്കി പണിയുകയായിരുന്നു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ' ട്വന്‍റി 20' മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ചടങ്ങിനിടെ കര്‍ഷക സമരത്തില്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എതെങ്കിലും ഒരു പക്ഷം പിടിച്ചപ്പോളഅ‍ മലയാള താരങ്ങളാരും അഭിപ്രായപ്രകടനം നടത്താത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞ് മാറി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചതോടെ അതിനെ കുറിച്ചുള്ള അഭിപ്രായം പിന്നീടാകാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ തന്ത്രപരമായി ഒഴിഞ്ഞ് മാറുകയായിരുന്നു. മുകേഷ് എംഎല്‍എ, സിദ്ധിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തകഴി.