ഉണ്ണിയേശുവിന് പുല്‍ക്കൂടൊരുക്കി എലിസബത്ത്; ഒന്നാം സമ്മാനം ഉറപ്പെന്ന് എ കെ ആന്‍റണി

First Published 25, Dec 2019, 7:44 PM

ദില്ലി: ക്രിസ്മസിനെ വരവേറ്റ്, മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ കെ ആന്‍റണിയുടെ വീട്ടിലുമുണ്ട് സുന്ദരമായൊരു പുൽക്കൂട്. ഏഷ്യാനെറ്റ് ഗ്രാന്‍സ്‍മിന്‍ ടെക്നീഷ്യന്‍ സുബിന്‍ വി പകര്‍ത്തിയ എ കെ ആന്‍റണിയുടെ വീട്ടിലെ പുല്‍ക്കൂട് കാണാം.

മനോഹര പുല്‍ക്കൂടൊരുക്കി മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ കെ ആന്‍റണിയും കുടുംബവും

ചിത്രകാരി കൂടിയായ ഭാര്യ എലിസബത്തും തൊട്ടടുത്തെ കുട്ടികളും ചേർന്നാണ് ദില്ലിയിലെ വീട്ടിൽ പുൽക്കൂടൊരുങ്ങിയത്.

ഡിസംബറിൽ രണ്ട് സന്തോഷങ്ങളാണ് എലിസബത്തിനുള്ളത്. ഒന്ന് ഉണ്ണിയേശു പിറന്നത്. മറ്റൊന്ന് ഡിസംബര്‍ 28 ന് എ.കെ ആന്‍റണിയുടെ ജന്മദിനമാണെന്നത് തന്നെ.

ഏതായാലും ആദ്യത്തെ സന്തോഷം ഇത്തവണ നിറപ്പകിട്ടാർന്ന പുൽക്കൂടൊരുക്കി കെങ്കേമമാക്കി.

ഇപ്രാവശ്യം പുൽക്കൂടൊരുക്കിയത് എലിസബത്ത് ഒറ്റയ്ക്കല്ല. സീറോ മലബാർ സഭയുടെ പുൽക്കൂടൊരുക്കൽ മത്സരത്തിന് വീടിനടുത്തുള്ള കുട്ടികളും ചേർന്നു.

പുൽക്കൂടൊരുക്കിയ സംഘത്തിൽ എ കെ ആൻറണി ഉണ്ടായിരുന്നില്ലെങ്കിലും പുല്‍ക്കൂടിന്‍റെ പണിതീര്‍ന്നപ്പോള്‍ ഇത്തവണ ഒന്നാം സമ്മാനം കിട്ടുമെന്ന് എ കെ ആന്‍റണി പറഞ്ഞെന്നും എലിസബത്ത് പറഞ്ഞു.

loader