മോദിയുടെ രണ്ടാം വരവ്; പത്ത് കരാറുകള്‍ ഒപ്പിട്ട് ഇന്ത്യയും ഭൂട്ടാനും

First Published 18, Aug 2019, 4:03 PM IST


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയും ഭൂട്ടാനും പത്ത് കരാറുകളില്‍ ഒപ്പിട്ടു. റുപേ കാർഡ്, കറൻസി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും മോദി വാഗ്ദാനം ചെയ്തു. പഞ്ചവത്സര പദ്ധതികളിലൂടെ ഭൂട്ടാന് നൽകുന്ന സഹായം തുടരാനും ധാരണയായി. കൂടാതെ പ്രകൃതിവാതകം, ബഹിരാകാശം എന്നീ മേഖലകളിൽ ഭൂട്ടാന് ഇന്ത്യയുടെ സഹായവും മോദി വാഗ്ദാനം ചെയ്തു. സന്ദർശനത്തിനിടെ ഭൂട്ടാനിൽ ഏഴുകോടി ചെലവിട്ട് ഐഎസ്ആർഒ നിർമ്മിച്ച ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഭൂട്ടാന് പ്രത്യേക സ്ഥാനമാണ് ഉള്ളതെന്നും  ഭൂട്ടാൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ 132  കോടി ഇന്ത്യക്കാരും അഭിമാനത്തോടെ കൈയ്യടിക്കുമെന്നും ഭൂട്ടാനിലെ യുവജനങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്നും മോദി പറഞ്ഞു. ഭൂട്ടാനിലെ യുവ ശാസ്ത്രജ്ഞർ ഇന്ത്യയിലേക്ക് വന്ന് ഉപഗ്രഹ നിർമ്മാണമടക്കമുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ ഭൂട്ടാന്‍ യാത്രയുടെ ചിത്രങ്ങള്‍ കാണാം...


 

loader