അന്താരാഷ്ട്രാ യോഗാദിനം; യോഗ ശരീര സൗന്ദര്യത്തിന്

First Published 21, Jun 2019, 11:56 AM IST

തിരക്കേറിയ ജീവിതത്തിനിടെയില്‍ സ്വന്തം ശരീരത്തെ ശ്രദ്ധിക്കാതെ പോകുന്നത്, നമ്മള്‍ നമ്മുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. രുചികരമായി ഭക്ഷണം കഴിക്കുക എന്നത് മാത്രമല്ല ശരീരത്തെ ശ്രദ്ധിക്കുന്നതിന്‍റെ മാനദണ്ഡം. ശരീരത്തിന് ആവശ്യമായ കായിക ക്ഷമത നിലനിര്‍ത്തുകയാണ് ശരീരത്തോട് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നീതി. എത്ര തിരക്കുണ്ടെങ്കിലും ദിവസവും കുറച്ച് സമയം ചിലവിടാന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സ്വന്തം ശരീരത്തോട് നിങ്ങള്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയും. ശരീരം നിങ്ങളാഗ്രഹിക്കുന്ന നിലയില്‍ ആകാരവടിവോടെ നിലനിര്‍ത്താനും അതുവഴി ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിസംബോധന ചെയ്യാനും കഴിയുന്നു. ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ശരീരത്തോട് നിങ്ങള്‍ നീതി ചെയ്യുന്നുണ്ടോ ? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ദിവസം 30 മിനിട്ട് നിങ്ങളുടെ ശരീരത്തിനായി നീക്കിവയ്ക്കൂ...

പര്‍വ്വതാസനം : പദ്മാസനത്തില്‍ ഇരുന്ന് കൈകള്‍ നെഞ്ചോട് ചേര്‍ത്ത് തൊഴുതു പിടിക്കുക. പിന്നീട് പതുക്കെ ശ്വാസമെടുത്ത് കൈകള്‍ തൊഴുതു പിടിച്ചുകൊണ്ട് തന്നെ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഇരിക്കുമ്പോള്‍ നട്ടെല്ല് ഉയര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. പര്‍വ്വതാസനം പതിവായി ചെയ്താല്‍ അരക്കെട്ടിലെ അമിത കൊഴുപ്പ് കുറയുന്നു. ശരീരത്തിലേക്ക് ഊര്‍ജ്ജ പ്രവാഹം ഉണ്ടാകുന്നു. കൈകളിലെ മാംസ പേശികള്‍ക്ക് ബലം ലഭിക്കുന്നു.

നടരാജാസനം : നട്ടെല്ല് നിവര്‍ന്ന് സന്തുലനാവസ്ഥയില്‍ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് കൈയുടെ സ്ഥാനം മാറാതെ മുന്നോട്ട് വളയുക. മുന്നോട്ട് വളയുന്നതിനൊപ്പം ഒരു കാല്‍ പരമാവധി ഉയര്‍ത്തുക. തുടര്‍ന്ന് ഉയര്‍ത്തിപ്പിടിച്ച കാലിലെ പാദത്തില്‍ ഇരുകൈകൊണ്ടും പിടിച്ച് കുറച്ച് നേരമങ്ങനെ നില്‍ക്കുക. ശ്വാസം എടുത്തുകൊണ്ട് കാല്‍ തിരിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കി സന്തുലിതാവസ്ഥയില്‍ നില്‍ക്കുക. ഇരുകാലുകളുപയോഗിച്ചും ഇത് ചെയ്യുക.

ഹലാസനം : നിണ്ടു നിവര്‍ന്ന് മലര്‍ന്ന് കാലുകള്‍ ചേര്‍ത്ത് വച്ച് കിടക്കുക. ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ രണ്ടും പതുക്കെ വളയാതെ ഉയര്‍ത്തുക. ആദ്യശ്രമങ്ങളില്‍ വേദന തോന്നാമെന്നതിനാല്‍ പതുക്കെ ചെയ്യുക. ഉയര്‍ത്തിയ കാലുകള്‍ പതുക്കെ തലയ്ക്ക് മുകളിലൂടെ തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. അല്പനേരം ആ രീതിയില്‍ നിന്ന ശേഷം ശ്വാസം വിട്ടുകൊണ്ട് കാല്‍മുട്ട് വളയാതെ വീണ്ടും പഴയതുപോലെ ഉയര്‍ത്തി, പിന്നീട് തറയില്‍ വെയ്യ്ക്കുക. ഈ യോഗ ചെയ്താല്‍ നിങ്ങളുടെ ദഹന ശക്തി കൂടും. അരക്കെട്ടിന്‍റെ വണ്ണം കുറയും. ശബ്ദശുദ്ധി കൂടും.

ഭുജംഗാസനം : കാലുകള്‍ ചേര്‍ത്തുവച്ച് നീണ്ടു നിവര്‍ന്ന് കമഴ്‍ന്ന് കിടക്കുക.  കൈകളുടെ പദം തോളിന്‍റെ ഇരുവശങ്ങളിലായി തറയില്‍ നിവര്‍ത്തിവയ്ക്കുക. ശ്വാസം വലിച്ചു കൊണ്ട് പൊക്കിള്‍ കൊടിവരെ ഉയരുക. തല പരമാവധി ഉയര്‍ത്തി മുകളിലേക്ക് നോക്കുക. കുറച്ച് നേരം അങ്ങനെ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വാവസ്ഥയിലേക്ക് വരിക.

ധനുരാസനം : കാലുകള്‍ ചേര്‍ത്തുവച്ച് നീണ്ടു നിവര്‍ന്ന് കമഴ്‍ന്ന് കിടക്കുക. പതുക്കെ കാലുകള്‍ മടക്കി പുറകിലേക്ക് ഉയര്‍ത്തുക. ഉയര്‍ത്തിയ വലതുകാലിലെ പാദത്തില്‍ വലതുകൈകൊണ്ടും ഇടത് കാലിലെ പാദത്തില്‍ ഇടത് കൈകൊണ്ടും പിടിക്കുക. ശ്വാസം എടുത്ത് കൊണ്ട് പതുക്കെ ശരീരം വളയ്ക്കുക. അരക്കെട്ട് മാത്രം തറയില്‍ മുട്ടത്തക്കരീതിയില്‍ ശരീരം വില്ല് പോലെ വളയ്ക്കുക. ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചു വരിക.

loader