രക്ഷിക്കാം പുത്തുമലയെ...

First Published 10, Aug 2019, 2:50 PM IST


വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എത്ര വീടുകളാണ് ഒലിച്ച് പോയതെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. എത്ര ജീവനുകളാണ് മണ്ണ് പുതഞ്ഞ് കിടക്കുന്നതെന്നതിനും കണക്കെടുപ്പ് നടത്തിയിട്ടില്ല. ഉരുള്‍ ഒലിച്ച് പോയ സ്ഥലങ്ങളില്‍ വീടുകളുണ്ടായിരുന്ന സ്ഥലം നോക്കിയുള്ള രക്ഷാപ്രവര്‍ത്തനമാണ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ശക്തമായ ഒഴുക്കായിരുന്നു പുത്തുമലയിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്. ദുരന്ത മുഖത്ത് എത്തിപ്പെടാന്‍ പോലും ഇപ്പോഴും ശ്രമകരമാണ്. റോഡുകള്‍ തകര്‍ന്നതും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതും ദുരിതാശ്വാസ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു. ഒരു ക്ഷേത്രം, ഒരു മുസ്ലീം പള്ളി എന്നിവ കൂടാതെ ആദിവാസി കോളനിയടക്കം ഏഴുപതോളം വീടുകളും മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാല്‍പ്പതോളം പേരില്‍ കുറയാതെ മണ്ണിനടിയിലുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂമുഖത്ത് തുടച്ചു നീക്കപ്പെട്ട പുത്തുമല ഗ്രാമത്തിലെ രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ കാണാം. 

loader