നൗഷാദ്, നിങ്ങളാണ് താരം

First Published 13, Aug 2019, 12:50 PM IST

കേരളം തുടര്‍ച്ചയായി രണ്ടാമത്തെ പ്രളയത്തെ നേരിട്ടപ്പോള്‍ ആദ്യം പ്രചരിച്ചത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടക്കം സഹായം നല്‍കരുതെന്നായിരുന്നു. പിന്നാലെ വടക്കന്‍ / തെക്കന്‍ ഭിന്നിപ്പുകളുമെത്തി. എന്നാല്‍ ഇതിനിടെ ലോകത്തെ മൊത്തം ഞെട്ടിച്ച് കൊച്ചി ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ് രംഗത്തെത്തി. അന്നന്നത്തെ അപ്പത്തിനായി റോഡരികില്‍ തുണി വില്‍പ്പന ചെയ്ത് കഴിയുന്ന നൗഷാദ് റോഡില്‍ നില്‍ക്കുമ്പോഴാണ് വയനാട്ടിലേ ദുരിതാശ്വാസ ക്യാമ്പിലേക്ക് കുട്ടികള്‍ സഹായാഭ്യര്‍ത്ഥനയുമായെത്തുന്നത്. പലരും കുട്ടികളെ നിരാശയോടെ മടക്കിയയച്ചപ്പോള്‍, നൗഷാദ് അവരെ സ്വന്തം കടയിലേക്ക് വിളിച്ച് കൊണ്ട് പോയി, ആവശ്യമുള്ളതെല്ലാം എടുത്തോളാന്‍ പറയുകയായിരുന്നു. അവസാനം വന്നവര്‍ പിന്തിരിയുന്നത് വരെ, അദ്ദേഹം തന്‍റെ കടയിലുള്ള സാധനങ്ങള്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കൊടുത്തു. അതെ നൗഷാദ് കാട്ടിത്തന്ന വഴിയാണ് പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടക്കം പണമൊഴുകാന്‍ പ്രേരണയായത്. നൗഷാദിനെ വച്ചുള്ള മീമുകള്‍ കാണാം. 

loader