പ്രളയത്തില്‍ മുങ്ങി കൊച്ചി; കാണാം ആകാശക്കാഴ്ചകള്‍

First Published 11, Aug 2019, 4:04 PM IST

മധ്യകേരളത്തില്‍ എവിടെ മഴപെയ്താലും കൊച്ചിക്കാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. അങ്ങനെയാണ് കൊച്ചിയുടെ കിടപ്പ്. കിഴക്കിന്‍റെ വെള്ളം പടിഞ്ഞാറെത്തുമ്പോള്‍ പെട്ടെന്ന് കടലിലേക്ക് പോകാതിരിക്കാന്‍ ഭൂമി തന്നെയുണ്ടാക്കിയ വാട്ടര്‍ബെഡ്ഡാണ് കൊച്ചി. എന്നാല്‍ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് കൊച്ചി കേരളത്തിന്‍റെ വ്യവസായ വാണിജ്യ തലസ്ഥാനമായിമാറി. ചതുപ്പുകള്‍ പലതും മണ്ണിട്ട് നികത്തിയ മണിമാളികകള്‍ പണിതു. കൊച്ചി കായല്‍ നികത്തി ഇന്‍റര്‍നാഷണല്‍ ഹോട്ടലുകള്‍ പോലും ഉയര്‍ന്നു. അതിനായി നിയമം പോലും വഴിമാറി. പക്ഷേ മഴയോ കാലാവസ്ഥയോ അങ്ങനെ ആര്‍ക്കുവേണ്ടിയും വഴിമാറിയില്ല. കഴിഞ്ഞ തവണ ചെങ്ങന്നൂരും പാണ്ടിനാടും മുങ്ങിയപ്പോള്‍ കൊച്ചിയും മുങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും കൊച്ചിയിലേക്ക് മലവെള്ളം അരിച്ചിറങ്ങുകയാണ്. കരുതലോടെ കാക്കാം നമ്മുടെ കൊച്ചിയെ... നേവി ഹെലികോപ്റ്റര്‍ പകര്‍ത്തിയ കൊച്ചിയിലെ പ്രളയക്കാഴ്ചകള്‍ കാണാം. 

loader