വിങ്ങി വിതുമ്പി കവളപ്പാറ

First Published 9, Aug 2019, 3:31 PM IST

മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടി ഒഴുകിപ്പോയത്  മുപ്പതോളം വീടുകളെന്ന് നാട്ടുകാര്‍. ഏതാണ്ട് അമ്പതോളം പേരെയും കാണാനില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അവസാനം കിട്ടിയ വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടിയത്. എന്നാല്‍ ഇന്ന് ഉച്ചയോട് കൂടിയാണ് ഏഷ്യാനെറ്റിന്‍റെ ആദ്യ സംഘത്തിന് പോലും കവളപ്പാറയിലെത്താനായത്. ഇതോടെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി പുറം ലോകമറിഞ്ഞത്. ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയിലാണ്. വീടുകൾ നിന്നിടത്ത് അതിന്‍റെ ചെറിയ അടയാളം പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കാണാം ദുരന്തക്കാഴ്ചകള്‍. 
 

loader