മോദി @69 ; ആഘോഷിച്ച് ഇന്ത്യ

First Published 17, Sep 2019, 12:20 PM IST

തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി  ഇന്ന് തന്‍റെ 69 -ാം ജന്മദിനം ആഘോഷിക്കുകയാണ്. നരേന്ദ്രമോദിയുടെ ജീവിതവഴികളിലൂടെയൊരു യാത്ര. 
 
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വഡ്‍നഗറില്‍ ദാമോദർ മോദിയുടെയും ഹീരബെന്നിന്‍റെയും മൂന്നാമത്തെ മകനായിയാണ് നരേന്ദ്ര ദാമോദര്‍ മോദിയുടെയും ജനനം. 1958 വഡ്‍നഗറില്‍ ബാലശാഖയിൽ അതിഥിയായെത്തിയ ലക്ഷ്മൺ റാവു ഇനാംദാറിന്‍റെ പ്രസംഗത്തിൽ ആകുഷ്ടനായി, 8 വയസ്സുകാരൻ മോദി ആർഎസ്എസ് ബാലസേവക് ആയി.

മോദിയുടെ 69 -ാം പിറന്നാളിന് ക്ഷേത്ര ദര്‍ശനം നടത്തുന്ന ഭാര്യ ജശോദാബെന്‍. 1963 ല്‍ പതിമൂന്നാം വയസിലാണ് മോദിയും ജശോദാബെന്നുമായി ബാല്യകാല വിവാഹ നിശ്ചയം ന ത്തിയത്. 1968 ല്‍ പതിനെട്ടാം വയസ്സില്‍ ആചാരപ്രകാരം ജശോദയുമായുള്ള വിവാഹം നടന്നു. എന്നാൽ വിവാഹശേഷം മോദി വീടും ഭാര്യയെയും ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പോവുകയായിരുന്നു.

1970 ല്‍ ആഹമ്മദാബാദിലെ ആർഎസ്എസ് ആസ്ഥാനത്ത് തിരിച്ചെത്തിയ മോദി, അവിടെ താമസമാക്കി. 1972 ല്‍ തന്‍റെ രാഷ്ട്രീയ ഗുരു വക്കീൽ സാഹെബിന്‍റെ ക്ഷണപ്രകാരം ആർഎസ്എസ് പ്രചാരക് ആയി.

1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അറസ്റ്റൊഴിവാക്കാൻ ഒളിവിൽ പോയി, വേഷം മാറി നടന്നു. 1978 ല്‍ ദില്ലി സർവകലാശാലയുടെ ഓപ്പൺ സ്കൂൾ ഓഫ് ലേണിങ്ങിലൂടെ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി കരസ്ഥമാക്കി.

1978 ല്‍ സൂറത്തിന്‍റെയും വഡോദരയുടെയും ചുമതലയുള്ള ആർഎസ്എസ് സംഭാഗ് പ്രചാരക് ( പ്രാദേശിക തലത്തിൽ സംഘടനച്ചുമതല ). 1983 ല്‍ തന്‍റെ 33 മത്തെ വയസ്സില്‍ മോദി ഗുജറാത്ത് സർവകലാശാലയിൽനിന്നും വിദൂര വിദ്യാഭ്യാസം വഴി പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന് രേഖകള്‍ പറയുന്നു.

1985 ല്‍ നരേന്ദ്ര മോദി ബിജെപിയില്‍ ചേരുന്നു. 1987 ല്‍ സംഘടനച്ചുമതലയോടെ ബിജെപി സംസ്ഥാന സെക്രട്ടറിയായി ഉയരുന്നു.

1990 ല്‍ ബിജെപി ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമാകുന്നു. 1990 ല്‍ ഗുജറാത്തിൽ നിന്ന് ആരംഭിച്ച അദ്വാനിയുടെ രഥയാത്രയുടെ സംഘാടനച്ചുമതല മോദിക്കായിരുന്നു. മോദിയുടെ സംഘാടനാ മികവ് കണ്ട് അദ്വാനി മോദിയെ മുംബൈ വരെ ഒപ്പം കൂട്ടിയത് ചരിത്രം.

1991 ല്‍ മുരളി മനോഹർ ജോഷി നയിച്ച കന്യാകുമാരി - ശ്രീനഗർ യാത്രയുടെയും സംഘാടകൻ മോദിയായിരുന്നു.

1995 ല്‍ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം. ശങ്കർസിങ് വഗേലയെ വെട്ടി കേശുഭായി പട്ടേലിനെ മുഖ്യമന്ത്രിയാക്കുന്നതിൽ മോദി വിജയിച്ചു.

1995 സെപ്റ്റംബർ - വഗേലയുടെ നേതൃത്വത്തിൽ ബിജെപി പാർലമെന്‍ററി പാർട്ടിയിൽ കലാപം. മോദിയെ അസമിലേക്ക് നാടു കടത്താനും വഗേലയുടെ വിശ്വസ്തൻ സുരേഷ് മേഹ്തയെ മുഖ്യമന്ത്രിയാക്കാനും പാർട്ടി ഒത്തുതീർപ്പായി.

എന്നാൽ, എൽ.കെ.അദ്വാനി ഇടപെട്ട് മോദിയെ ഹരിയാന, ഹിമാച്ചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ചുമതലയോടുകൂടിയ ബിജെപി ദേശീയ സെക്രട്ടറിയാക്കി, പാർട്ടിയുടെ ദില്ലി ആസ്ഥാനത്തെത്തിച്ചു.

1996 ഒക്ടോബർ - വഗേല പാർട്ടി പിളർത്തി സ്വന്തം പാർട്ടി രൂപീകരിച്ച് കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി. 1997 ൽ വഗേല രാജിവെച്ച് ദിലീപ് പാരീഖ് മുഖ്യമന്ത്രിയായെങ്കിലും വൈകാതെ സർക്കാർ തകർന്നു.

മോദി അമിത്ഷായോടൊപ്പം. 1998 ല്‍ മോദി ബിജെപി ജനറൽ സെക്രട്ടറിയായി. 1998 ല്‍ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി കേശുഭായ് പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി.

പാർട്ടിയെ 2002 ഡിസംബറിലെ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനും ഗുജറാത്ത് പുനർനിർമ്മാണത്തിനും ചുമതലപ്പെടുത്തി ഉപമുഖ്യമന്ത്രിയാവാൻ പാർട്ടി മോദിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനം അല്ലാതെ ഒന്നും വേണ്ടെന്ന് മോദി കർശന നിലപാട് എടുത്തതോടെ പാർട്ടി വഴങ്ങി. അതുവരെ ഒരു തെരഞ്ഞെടുപ്പിൽപോലും മത്സരിച്ചിട്ടില്ലാത്ത മോദി നേരിട്ട് മുഖ്യമന്ത്രിയായി നിയമസഭയിൽ പ്രവേശിച്ചു.

2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2002 ഫെബ്രുവരി 24 ല്‍ ഉപതെരഞ്ഞെടുപ്പിൽ മോദി വിജയിച്ചു.

2002 ഫെബ്രുവരി 27 ല്‍ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ സബർമതി ടെയിനിന്‍റെ ഒരു കമ്പാർട്ട്മെന്‍റ് തീപിടിച്ച് 50 കർസേവകർ കൊല്ലപ്പെട്ടു. തുടർന്ന് നടന്ന മുസ്ലീം വിരുദ്ധ കലാപത്തിൽ സർക്കാർ കണക്ക് പ്രകാരം 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. 2000 -ത്തിന് മേലാണ് മറ്റ് കണക്കുകൾ പറയുന്നത്.

കലാപം അമർച്ച ചെയ്യുന്നതിൽ മോദി സർക്കാർ ഒന്നും ചെയ്തില്ലെന്ന വിമർശനത്തെത്തുടർന്ന് നരേന്ദ്ര മോദി രാജി വെക്കണമെന്ന് പ്രധാനമന്ത്രി വാജ്പേയി, മുതിർന്ന നേതാവായ ജസ്വന്ത് സിങ് എന്നിവർ നിലപാടെടുത്തു. എന്നാൽ അദ്വാനി മോദിക്ക് ഒരവസരംകൂടി നൽകണമെന്ന് വാദിച്ചു, വിജയിച്ചു.

(മോദിയുടെ ട്രംപും.) പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി വൻവിജയം കൈവരിച്ചതോടെ മോദി സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉയർന്നു.

2002-07 കാലത്ത് ഗുജറാത്ത് അതിവേഗത്തിൽ വ്യവസായിക വികസനം കൈവരിച്ചു. 2007 ൽ വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റ് സംഘടിപ്പിച്ച് ഏറ്റവും കൂടുതൽ നിക്ഷേപം നേടി.

2006 ൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ടു. 2007 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം. മൂന്നാമതും മുഖ്യമന്ത്രി. 23

2007-12 കാലത്ത് വളർച്ചാ നിരക്കിൽ ഗുജറാത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മുന്നിലെത്തി. മുസ്ലീം സമുദായവുമായുള്ള സംഘർഷം തീർക്കാൻ സദ്ഭാവന മിഷൻ. ഐക്യത്തിനും സമാധാനത്തിനുമായി നിരാഹാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം മോദി നടത്തി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഗുജറാത്ത് കലാപം അന്വേഷിച്ച എസ്ഐടി 2010 മാർച്ചിൽ മോദിയെ 9 മണിക്കൂർ ചോദ്യം ചെയ്തു. പക്ഷെ മോദിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടാണ് എസ്ഐടി മേയ് മാസത്തിൽ നൽകിയത്.

2012 ല്‍ ടൈം മാഗസിന്‍റെ ഏഷ്യൻ എഡീഷന്‍റെ കവർ ചിത്രം മോദിയായിരുന്നു. 2012 ല്‍ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം, നാലാമതും മുഖ്യമന്ത്രി.

2013 ജൂൺ - 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു, ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി. 2014 ൽ ടൈം മാഗസിൻ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാൾ.

2014 ൽ ട്വിറ്ററിൽ ഏറ്റവും കുടുതൽ പേർ പിൻതുടരുന്ന ഏഷ്യൻ നേതാവ്. 2014 ൽ ഫോർബ്സ് മാഗസിൻ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും കരുത്തരായ 15 പേരിൽ ഒരാൾ.

മോദി ഭരണത്തിൻ കീഴിൽ ഗുജറാത്ത് വ്യാവസായിക വളർച്ചയിൽ മുൻപന്തിയിലെത്തി. 2014 മെയ് - പാർലമെൻറ് തെരഞ്ഞെടുപ്പിൽ 534 ൽ 282 സീറ്റിൽ ബിജെപി വിജയിച്ചു. 1984 ന് ശേഷം ഇതാദ്യമായാണ് ഒരു പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്.

2014 മേയ് 26ന് സ്വതന്ത്ര ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രജിജ്ഞ ചെയ്തു. ഗ്രാമീണ മേഖലകളിൽ ദശലക്ഷക്കണക്കിന് ശൗചാലയങ്ങൾ നിർമ്മിക്കാൻ 2014ൽ സ്വച്ഛ് ഭാരത് ക്യാംപെയിന് തുടക്കം കുറിച്ചു. സ്വന്തം പേര് സ്വർണ്ണ നൂലിൽ ഉടനീളം പ്രിൻറ് ചെയ്ത 10 ലക്ഷം രൂപയുടെ സ്യൂട്ട് അണിഞ്ഞ് സ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് വിമർശനം നേടി.

2016 നവംബറിലെ നോട്ട് നിരോധനവും ഒരു വർഷം തികയുന്നതിന് മുൻപ് ധൃതിപിടിച്ച് നടപ്പാക്കിയ ജിഎസ്ടിയും ഇന്ത്യൻ സാമ്പത്തികരംഗത്തെ തളർത്തി. 2018 അവസാനമായപ്പോഴേക്കും ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്.

(മോദി തന്‍റെ കുട്ടിക്കാലത്ത് അച്ഛനോടൊപ്പം ചായ വിറ്റ് നടന്ന് റെയില്‍വേ സ്റ്റേഷന്‍.) തീവ്രവാദത്തിനെതിരെ കർശന നിലപാടെടുക്കുമെന്ന് ഉദ്ഘോഷിച്ച് അധികാരത്തിലെത്തിയ മോദി ഭരണകാലത്ത് ഭീകരർ ലക്ഷ്യം കണ്ടത് സൈനിക കേന്ദ്രങ്ങളെ അക്രമിച്ചാണ്. അതിർത്തി കടന്ന് ഇന്ത്യന്‍ സൈന്യം സർജിക്കൽ സ്ട്രൈക്ക്സ് നടത്തി.

റഫാൽ യുദ്ധ വിമാന കരാറിൽ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കി അഴിമതി ആരോപണം നേരിട്ടെങ്കിലും മോദി സർക്കാർ അതിനെയെല്ലാം അതിജീവിച്ചു.

ഞാനും കാവൽക്കാരൻ മോദിയുടെ പ്രസംഗവാചകത്തിനെതിരെ കാവൽക്കാരൻ കള്ളനാണ് എന്ന് പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി. എന്നാല്‍, 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ എല്ലാ ആരോപണങ്ങളെയും അതിജീവിച്ച് മേയ് 23ന് മോദി വീണ്ടും അധികാരത്തിലെത്തി.

17 -ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽത്തന്നെ റെക്കോഡ് വേഗത്തിൽ പരമാവധി ബില്ലുകൾ ( 28 ) പാസ്സാക്കി, 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച് 2 കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി അധികാരം കേന്ദ്രീകരിച്ചു.

2019-20 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദം കഴിഞ്ഞപ്പോഴേക്കും രാജ്യം സാമ്പത്തിക മാന്ദ്യത്തിലായി. സാമ്പത്തിക വളർച്ച നിരക്ക് കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തിലെത്തി. ബജറ്റ് പ്രഖ്യാപനങ്ങൾ അഴിച്ചു പണിത് ധനമന്ത്രിക്ക് വിവിധ ഘട്ടങ്ങളിലായി സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കേണ്ടി വന്നു.

മോദിയും ഒബാമയും.

മോദിയും ഒബാമയും.

മോദിയും ഷിന്‍സോ അബെയും

മോദിയും ഷിന്‍സോ അബെയും

loader