നെഹ്റു ട്രോഫി വള്ളംകളി; പിബിസി പള്ളാത്തുരുത്തി ക്ലബിന്‍റെ പരിശീലനം കാണാം
വള്ളംകളിയെന്നാല്‍ ആലപ്പുഴക്കാര്‍ക്ക് എല്ലാമാണ്. അതില്‍ തന്നെ പ്രധാനമാണ് നെഹ്റുട്രോഫി വള്ളംകളി. കഴിഞ്ഞ തവണത്തെ പ്രളയം മൂലം നവംബറിലാണ് നെഹ്റുട്രോഫി വള്ളംകളി നടത്തിയത്. എന്നാല്‍ ഇത്തവണ തീരുമാനിച്ച ദിവസം തന്നെ വള്ളംകളിനടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഓഗസ്റ്റ് 10 നാണ് ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളിയുടെ തിയതി നിശ്ചയിച്ചിരിക്കുന്നത്. ഇനി ഒരു ആഴ്ചയാണ് ബാക്കി. എല്ലാ പ്രധാനപ്പെട്ട ടീമുകളും വാശിയോടെ തന്നെ മത്സരരംഗത്തുണ്ട്. പിബിസി പള്ളാത്തുരുത്തി ക്ലബ് ഇത്തവണ മത്സരരംഗത്തിറക്കുന്ന നടുഭാഗം ചുണ്ടന്‍റെ ട്രയല്‍സ് കാണാം. ജിമ്മി കാമ്പല്ലൂര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
Latest Videos
