പുലിയൊരുക്കം: അയ്.. ഗഡ്ഡ്യോളെ റഡ്യാവാണ്.ടാ...

First Published 14, Sep 2019, 12:45 PM IST

പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഇന്ന് വൈകീട്ട് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങും. ദേശപ്പുലികളുടെ അവസാനവട്ട പരിശീലനവും ഇന്നലെ കഴിഞ്ഞു. ഇന്ന് രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങിയിരുന്നു. വേഷത്തിലും ഒരുക്കത്തിലും ദേശങ്ങൾ ഓരോന്നും അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

 

പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങളുടെ അവസാനവട്ട മിനുക്കു പണികള്‍ കഴിഞ്ഞു. ഇന്നലത്തനെ ദേശങ്ങളിൽ ചമയ പ്രദർശനങ്ങള്‍ കഴിഞ്ഞിരുന്നു. ഇക്കുറിയും പെൺപുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനായി ദേശങ്ങളോരൊന്നും തകൃതിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലികളിയെന്നതിനാൽ ഇന്ന് പുലികളെക്കാണാന്‍ ആയിരങ്ങള്‍ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മധു മേനോന്‍.

 

loader