പശ്ചിമഘട്ട സംരക്ഷണത്തിന് കരുത്തേകിയ ഡോ.കമറുദ്ദീന്‍റെ ഓര്‍മ്മദിനം

First Published 13, Nov 2020, 11:59 AM

തെ, പൂപ്പല്‍ വെറുമൊരു പൂപ്പലല്ലെന്ന് നിരന്തരം നമ്മെ ഓര്‍മ്മിപ്പിച്ചൊരു മനുഷ്യനായിരുന്നു ഡോ.കമറുദ്ദീന്‍ കുഞ്ഞ്. അദ്ദേഹത്തിന്‍റെ ഓരോ ഫംഗസ് പഠനങ്ങളും ഈ ജൈവലോകത്തില്‍ ഫംഗസുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ജൈവവൈവിധ്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരിസ്ഥിതി മേഖലയാണ് പശ്ചിമഘട്ട മലനിരകള്‍. കേരളത്തിന്‍റെ കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പശ്ചിമഘട്ട മലനിരകളെ എന്നാല്‍ മലയാളി വേണ്ടും വിധം പരിഗണിക്കുന്നുണ്ടോയെന്ന സംശയം ശക്തമാണ്. പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി തയ്യാറാക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം അധ്യാപകനായ ഡോ.കമറുദ്ദീന്‍ കുഞ്ഞിന്‍റെ പഠനങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ്. പെരിങ്ങമല അക്വേഷ്യ - മാഞ്ചിയം പ്ലാന്‍റേഷന്‍, ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റ്. കേരള സര്‍ക്കാറിന്‍റെ മാലിന്യത്തില്‍ നിന്ന് വൈദ്യുതി എന്നീ പദ്ധതികളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളില്‍ ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുകയും അതുവഴി പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാനും അവയെ വിജയത്തിലെത്തിക്കുവാനും മുന്നില്‍ നിന്ന വ്യക്തിയാണ് ഡോ.കമറുദ്ദീന്‍ കുഞ്ഞ്.  തയ്യാറാക്കിയത് : കാര്യവട്ടം ക്യാമ്പസ് ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിനികളായ അനുഷാ എസ്, രേഷ്മ എം ദാസ്.

പതിനഞ്ച് വര്‍ഷത്തെ അധ്യാപന പരിചയത്തോടൊപ്പം 20 വര്‍ഷത്തെ ഗവേഷണ പരിചയവും അദ്ദേഹത്തിന് കൈമുതലായി ഉണ്ടായിരുന്നു. 80 -ലധികം ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്‍റെ നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തോടൊപ്പം പ്ലാന്‍റ് ഫിസിയോളജിയില്‍ പിഎച്ച്ഡിയും സീഡ്   ഫിസിയോളജിയില്‍ പിഡിഎഫും എല്‍എല്‍ബി, എംടെക് ബിരുദങ്ങളും അദ്ദേഹം റാങ്കോടുകൂടി നേടിയിട്ടുണ്ട്.

പെരിങ്ങമല പഞ്ചായത്തിലെ മികച്ച ജൈവ പരിപാലകന്‍ എന്ന അംഗീകാരം, പ്ലാന്‍റ് റീസ്റ്റോറേഷനില്‍ നടത്തിയ ഗവേഷണത്തില്‍ യുനെസ്കോയുടെ അംഗീകാരം മികച്ച ജൈവവൈവിദ്യ സംരക്ഷകനുള്ള യുഎന്‍ അവാര്‍ഡ് എന്നീ അംഗീകരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ജൈവവൈവിദ്യ സംരക്ഷണത്തെ കുറിച്ചുള്ള ഗവേഷണത്തിന് ഭാരതരത്ന മദര്‍തെരേസാ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.

പശ്ചിമ ദക്ഷിണ മേഖലകളില്‍ 12 ജനുസുകളിലായി 46 ഇനം ഫംഗസ് സ്പീഷീസുകളെ JNTBGRI മൈക്രോബിയോളജി ഡിവിഷനിലെ  ഡോ. വി.ബി.ഹൊസഗൗഡറിന്‍റെ നേതൃത്വത്തിൽ കണ്ടെത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. കൂടാതെ 21 പുതിയ ഇനം ഫംഗസുകളെ അദ്ദേഹത്തിന്‍റെ ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞു. അതോടൊപ്പം പശ്ചിമഘട്ട മഴകാടുകളിലെ  മരങ്ങളുടെ വിത്തുകളെ കുറിച്ചുള്ള പഠനത്തിലായിരുന്നു (Seed Physiology) അദ്ദേഹത്തിന്‍റെ മറ്റൊരു ശ്രദ്ധ. പശ്ചിമഘട്ടത്തിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതവും വിത്ത് വിതരണത്തിലൂടെ മാത്രം മുളയ്ക്കുന്നതും എന്നാല്‍ വിത്ത് മുളയ്ക്കുന്നതില്‍ ജൈവികമായ ചില പ്രത്യേക തടസങ്ങള്‍ നിലനില്‍ക്കുന്നതുമായ ചില മരങ്ങളുടെ പഠനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ കൂടുതല്‍ ശ്രദ്ധയും.

പെരിങ്ങമലയിലെ ഒരു ഗോത്ര ചികിത്സകന് പ്രമേഹത്തിനുള്ള ഗ്രോത ചികിത്സയ്ക്ക് പേറ്റന്‍റ് ലഭ്യമാക്കാനും ഡോ.കമറുദ്ദീന്‍ കുഞ്ഞ് മുന്നില്‍ നിന്നു. അരിപ്പ പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് നിസ്തുലമാണ്. പെരിങ്ങമലയിലെ വരയാട്ടുമുട്ടി താഴ്വര ഏറ്റവും കൂടുതല്‍ വരയാടുകള്‍ കാണുന്ന താഴ്വരയായി പ്രഖ്യാപിച്ചത് ഡോ.കമറുദ്ദീന്‍റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്.

അതോടൊപ്പം സാമൂഹിക രംഗത്തും വ്യക്തിമുദ്രപതിപ്പിച്ച ഡോ. കമറുദ്ദീന്‍ കുഞ്ഞെന്ന വിദ്യാര്‍ത്ഥികളുടെ 'കമറിക്ക'യുടെ ഓര്‍മ്മദിനത്തില്‍ (നവം 12,13) കേരളാ യൂണിവേഴ്സിന്‍റെ ബോട്ടണി വകുപ്പും ഡോ.കമറുദ്ദീന്‍ ഫൌണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷനും (KFBC)ചേര്‍ന്ന് 'ജൈവ വൈവിധ്യം നമ്മുക്ക് ചുറ്റും' എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഡോ. കമറുദ്ദീന്‍റെ സ്വപ്ന പദ്ധകളായ ഫേര്‍ണറി (Fernery), സിസ്റ്റമാറ്റിക്ക് ഗാര്‍ഡന്‍ എന്നിവ ബോട്ടണറി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് കേരളാ യൂണിവേഴ്സിറ്റിയില്‍ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. വി.സി, പി.വി.സി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കുട്ടികള്‍ക്കായി പരിസ്ഥിതി സംബന്ധമായ പ്രബന്ധാവതരണം നടന്നു. വരും വര്‍ഷങ്ങളില്‍ നവം 13 ന് ഡോ.കമറുദ്ദീന്‍റെ ഓര്‍മ്മ ദിനമായി ആചരിക്കാനും തീരുമാനിച്ചു. കേരളത്തിന്‍റെ ജൈവ വൈവിധ്യ ലോകത്ത് ഡോ.കമറുദ്ദീന്‍ കുഞ്ഞിന്‍റെ ചില കണ്ടെത്തലുകളെക്കുറിച്ചറിയാം

കരിമ്പന (Borassus flabellifer)

കാലാവസ്ഥാ പ്രതിസന്ധി നേരിടുമ്പോൾ പ്രകൃതിയുടെ വറ്റാത്ത സമ്മാനമാണ് കരിമ്പന. മറ്റ് വൃക്ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്‍റെ വളർച്ചയ്‌ക്കോ ജലസേചനത്തിനോ പരിപാലനത്തിനോ രാസവളങ്ങൾ, കീടനാശിനികൾ എന്നിവയ്‌ക്കോ നിക്ഷേപം ആവശ്യമില്ലെന്ന് നമുക്ക് മനസ്സിലാകും. എന്നിരുന്നാലും, അവയിൽ നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ മറ്റ് വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഒരു തരത്തിലും കുറവല്ല. കൂടാതെ, തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന സാധാരണ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണവും നോൺഫുഡ് ഉൽപ്പന്നങ്ങളും നൽകുന്നതിൽ പാമിറ  മരങ്ങൾ സവിശേഷമാണ്.പാമിറ അതിന്റെ ഉൽ‌പ്പന്നങ്ങൾ‌ വർഷം മുഴുവനും ആളുകൾ‌ക്ക് വാഗ്ദാനം ചെയ്യുന്നു. നീര (അതിന്റെ പഴത്തിന്റെ മധുരമുള്ള ജ്യൂസ്), ടോഡി (ചിനപ്പുപൊട്ടലിന്റെ പഞ്ചസാര പുളിപ്പിച്ചുകൊണ്ട് ലഭിക്കുന്നത്), നുങ്കു (തണുത്ത ഗുണങ്ങളുള്ള മധുരമുള്ള വെള്ളമുള്ള മൃദുവായ ആന്തരിക കേർണലുള്ള ഒരു പഴം) പനംഗായി, പാം ഫ്രൂട്ട്, പാൽമിറ റൂട്ട്, കരികരിപപടി ഇവയിൽ ആരോഗ്യകരമായ പോഷകങ്ങൾ ഉണ്ട്.

കുന്തരിക്കം ( Vateria Indica)

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 40 അടിയോളം ഉയരത്തിൽ വളരുന്ന മരമാണ് Vateria Indica. ഇതിന്‍റെ തടികളിൽ  നിന്നും കിട്ടുന്ന മരക്കറയാണ് വെള്ളകുന്തിരിക്കം (resin). ഇവയുടെ വിത്തുകളിൽ ഔഷധ ഗുണങ്ങളുള്ള ഓയിൽ കാണപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന ഈ മരങ്ങളുടെ വിത്തുകൾ recalcitrant type ആണെന്ന്  കമറുദ്ധീൻ സാറിന്‍റെ ഗവേഷണത്തിലൂടെ കണ്ടെത്തി.

ഇരവിമരം (Garcinia morella)

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന garcinia ജനസ്സിൽ ഉൾപ്പെടുന്ന വളരെ പ്രതേകതകലുള്ള endemic ആയ മരമാണ് Garcinia morella. "ഇന്ത്യൻ ക്യാമ്പോജ് " എന്നറിയപ്പെടുന്ന ഇവയുടെ പഴങ്ങൾ ആന്റിഓക്സിഡന്റ്, ആന്റിൻഫ്ളമ്മറ്ററി, ആന്റിക്യാൻസറസ് ഗുണങ്ങൾ ഉള്ളവയാണ്.

Category: vulnerable

പിണ്ടിക്കായ / ഉണ്ടപ്പയിന്‍ ( Gymnacranthera canarica)

Myristicaceae കുടുംബത്തിലെ 7 സ്പീഷീസ് അടങ്ങുന്ന ഈ ജനുസിന്‍റെ 6 സ്പീഷീസുകളെ മലേഷ്യൻ കാടുകളില്‍ കാണുമ്പോള്‍ ഏഴാമത്തെ സ്പീഷീസായ പിണ്ടിക്കായയെ പശ്ചിമഘട്ടത്തിലെ കണ്ടൽ ചത്തുപ്പുകളില്‍ മാത്രം കാണപ്പെടുന്നു. കാൽമുട്ടുകൾ ചുറ്റിപിണഞ്ഞിരിക്കുന്ന പോലുള്ള ഇവയുടെ വേരുകൾക്ക് ജലം ശുദ്ധീകരിക്കുന്നതിനും ഇവയുടെ ഇലകൾക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡ് വലിച്ചെടുത്ത് അന്തീക്ഷ താപം കുറക്കുന്നതില്‍ വല്യ പങ്കുവഹിക്കുന്നു. ജുറാസിക്ക് കാലം മുതല്‍ ഭൂമുഖത്തുണ്ടായിരുന്ന ഈ മരങ്ങള്‍ "ലിവിങ്  ഫോസിൽസ്" എന്നാണ് അറിയപ്പെടുന്നത്. മനുഷ്യൻ അധികമായും ഇവയുടെ വിത്തുകൾ കാട്ടുജാതിക്ക ആയിട്ട് ഉപയോഗിക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങളും മനുഷ്യന്‍റെ കടന്നുകയറ്റവും ഈ മരത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയാവുന്നു.

മലവിരിഞ്ഞിൽ  (Actinodaphne bourdillonii)

ദക്ഷിണ പശ്ചിമഘട്ടത്തിലും (900 m-2400 m ഇടയില്‍) പാലക്കാടന്‍ കാടുകളിലും മാത്രം കാണപ്പെടുന്ന ( endemic ) മാരമാണ് മലവിരിഞ്ഞില്‍. ഇലകളുടെ ക്രമീകരണം ഈ മരങ്ങളെ വേഗം തിരിച്ചറിയാൻ സഹായിക്കുന്നു. ഇവയുടെ വിത്തുകളിൽ "louric  acid" കാണപ്പെടുന്നു.

Status: Vulnerable

ചെങ്കുറിഞ്ഞി (Gluta Travancorica)

Anacardiaceae കുടുംബത്തിലെ ചെങ്കുറിഞ്ഞി എന്നറിയപ്പെടുന്ന ഈ മരം വളരെ പണ്ട് മുതലേ ശാസ്യശാസ്ത്രലോകത്ത് പ്രസിദ്ധമാണ്. കൂടുതലായും ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ (Shendurney Wildlife Sanctuary) ആണ് ഈ മരങ്ങൾ കാണപ്പെടുന്നത്. ഇവയുടെ വിത്തുകൾ അല്ലെർജിക് ആണ്. പുതിയ തൈകൾക്ക് അതിന്‍റെ  തനത് ആവാസവ്യവസ്ഥയിൽ സ്വയമേവ വളരുന്നതിന് ഏറെ പ്രയാസകരമാണ്. ഇത് മരത്തിന്‍റെ നിലനിൽപ്പിനെ ബാധിക്കുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു ഡോ.കമറുദ്ദീന്‍റെ മറ്റൊരു ഗവേഷണം.

കുടംപുളി (Garcinia gummi gutta)

Garcinia ജനുസില്‍പ്പെട്ട ഈ മരങ്ങൾ 20 അടി ഉയരത്തിൽ വളരുന്നവയാണ്.  ഇന്തോനേഷ്യയാണ് ഇവരുടെ ജന്മദേശം. കേരളത്തിൽ കാണപ്പെടുന്ന കുടം പുളിയുടെ മികച്ച ഇനം കണ്ടെത്തി അതിന്‍റെ ഔഷധ ഗുണങ്ങൾ, തന്മാത്രാ ജീവശാസ്ത്ര ( Molecular biology)പഠനം, ബിയോ ആക്റ്റീവ് കോമ്പൗണ്ട്സ് തുടങ്ങിയവയിലായിരുന്നു അദ്ദേഹത്തിന്‍റെ മറ്റൊരു ഗവേഷണം.

കൊണ്ടപ്പന/കാന്തകമുക് (Bentinckia condapanna)

ദക്ഷിണപശ്ചിമഘട്ടത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 1,200 മുതൽ 2,000 മീറ്റർ ഉയരത്തിൽ, ചെങ്കുത്തായ പറയിടുക്കുകളിൽ മാത്രം കാണപ്പെടുന്ന മരമാണിത്. 20 മീറ്റർറോളം നീളത്തിൽ വളരുന്ന ഇവയുടെ വിവിധ ഭാഗങ്ങൾ പശ്ചിമഘട്ടത്തിലെ ആദിമഗോത്ര വിഭാഗമായ കാണിഗോത്ര വിഭാഗം മരുന്നായും ഭക്ഷണമായും പൂജാദ്രവ്യമായും ഉപയോഗിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ഇവ വിത്തുകളിലൂടെയാണ് മാത്രമാണ് പ്രത്യുല്പാദനം നടത്തുന്നത്. എന്നാൽ ഇവയുടെ വിത്തുകൾ ആകട്ടെ 'recalcitrant' വിഭാഗത്തിൽപ്പെട്ടവയാണ്. അത്ര വഴങ്ങാത്ത ഈ വിത്തുകളുടെ പ്രത്യേകമൂലം  ഇവ സ്വന്തം ആവാസവ്യവസ്ഥയിൽ തന്നെ തീരെ കുറവാണ്. കൊണ്ടപ്പന വിത്തുകളുടെ വളര്‍ച്ചയെ  പ്രതിരോധിക്കുന്ന ഘടകങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പഠനം.

ആറ്റുപുന്ന/ചെറുപുന്ന (Calophyllum apetalum)

Clusiaceaeകുടുംബത്തിൽപ്പെട്ട ഇവ നിത്യഹരിത വനങ്ങളിൽ അരുവികളുടെ കരയിലായി കാണപ്പെടുന്നു. ഇവയുടെ വിത്തുകൾ, ആർത്തവ സംബന്ധരോഗങ്ങൾ അൾസർ മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. വിത്തുകളിൽ നിന്ന് എടുക്കുന്ന എണ്ണ വാതം, കുഷ്ഠം തുടങ്ങിയ ത്വക്ക് രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

അലട്ടിതെങ്ങ്  /കാട്ടുതെങ്ങ്   (Arenga wightii)

Plamae കുടുംബത്തിൽപ്പെട്ട  ഇവ പശ്ചിമഘട്ടത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. 'Endemic' (ഒരു പ്രത്യേക സ്ഥലത്ത് മാത്രം കണ്ടുവരുന്നവ) ആയ കാട്ടുതെങ്ങുകൾ ഐയുസിഎന്നിന്‍റെ (International Union for Conservation of Nature) കണക്ക് പ്രകാരം വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയുടെ വിവിധ ഭാഗങ്ങൾ  നാട്ടുചികിത്സയിൽ ഉപയോഗിക്കപ്പെടുന്നു. വിത്തുകൾ മൂലം മാത്രം പ്രജനനം നടക്കുന്ന ഇവയുടെ തൈകൾ ആവാസവ്യവസ്ഥയിൽ നന്നേ കുറച്ചു മാത്രമേ മുളയ്ക്കുന്നൊള്ളൂ. കാട്ടാനയും കുരങ്ങും ഇവയുടെ പൊങ്കുലകൾ ഭക്ഷിക്കുന്നത് വഴി വിത്തുല്പാദനം കുറയുന്നു. കായ്കളിൽ allergic calcium oxalate crystals -ന്‍റെ സാന്നിധ്യം ഉള്ളതിനാൽ ഈ മരങ്ങളുടെ പഠനം ഏറെ ശ്രമകരമാണ്. കാട്ടുതെങ്ങിന്‍റെ വിത്ത് മുളക്കുന്നതിന്‍റെ തന്മാത്രാ ജീവശാസ്ത്രത്തി( Molecular biology)ലായിരുന്നു  ഡോ. കമറുദ്ദീന്‍ കുഞ്ഞിന്‍റെ പരീക്ഷണങ്ങള്‍.

യുട്രിക്കുലേറിയ കമറുദ്ദീനി (Utricularia kamrudeenii)

ജൈവലോകത്തിന് മികച്ച സംഭാവനകള്‍നല്‍കിയ ഡോ.കമറുദ്ദീന്‍റെ സ്മരണാര്‍ത്ഥം കഴിഞ്ഞ വര്‍ഷം കോട്ടയം ജില്ലയില്‍ കണ്ടെത്തിയ ഒരു സസ്യത്തിന് "യുട്രിക്കുലേറിയ കമറുദ്ദീനി" എന്ന പേരാണ് നല്‍കിയത്. ഡോ.കമറുദ്ദീന്‍റെ വിദ്യാർത്ഥിയും ഡോ.വി.സ്. അനികുമാറിന്‍റെ ഗവേഷക വിദ്യാർത്ഥികളായ  എസ്.ആര്യ, പി ബിജു, വിഷ്ണു വത്സന്‍ എന്നിവരടങ്ങുന്ന സംഘമാണ് കോട്ടയം ജില്ലയിലെ വയലേലകളിലും തുരുത്തുകളിലും നിന്നും പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്.

ഡോ.കമറുദ്ദീന്‍ കുഞ്ഞിന്‍റെ ഒന്നാം ഓര്‍മ്മദിനമായ ഇന്ന് തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത കമറുദ്ദീന്‍ മെമ്മേറിയല്‍ സിസ്റ്റമാറ്റിക്ക് ഗാര്‍ഡന്‍.

loader