മലയാള സിനിമയുടെ ക്ഷുഭിത യൗവ്വനത്തിന് ഇന്ന് 63 -ാം പിറന്നാള്‍
മലയാള സിനിമയുടെ ക്ഷുഭിത യൗവ്വനത്തിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. 1958 ജൂണ്‍ 26 നാണ് സുരേഷ് ഗോപിയുടെ ജനനം. പിറന്നാള്‍ ദിവസം പുതിയ ചിത്രമായ 'പാപ്പനി'ല്‍ മകനുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ സുരേഷ് ഗോപി പങ്കുവച്ചു. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണിത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ബിഗ് സ്ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് 'പാപ്പന്‍'. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊലീസ് കഥയാണ്. ഏറെ കാലത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് വേഷം ചെയ്യുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സലിംകുമാറുമടക്കം സിനിമാ മേഖലയിലെ നിരവധി പേര്‍ സമൂഹമാധ്യമത്തിലൂടെ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് നന്ദു ഗോപാലകൃഷ്ണന്‍.
15

<p>'സലാം കാശ്‍മീരി'ന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെയും മകന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. </p>
'സലാം കാശ്‍മീരി'ന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെയും മകന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
25
<p>'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.</p>
'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
35
<p>'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. </p>
'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്.
45
<p>പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. </p>
പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.
55
paappan movie
paappan movie
Latest Videos