' ഓര്‍മ്മയായൊരു നിറ പുഞ്ചിരി '

First Published 7, Aug 2019, 3:30 PM IST

ബിജെപി നേതാക്കളില്‍ നിന്ന് എന്തിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ നിന്നെല്ലാം സുഷമാ സ്വരാജിനെ വ്യത്യസ്തയാക്കിയത്, അവരുടെ മുഖത്ത് എന്നുമുണ്ടായിരുന്ന പുഞ്ചിരിയാണ്. സഹായാഭ്യര്‍ത്ഥനയുമായി ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടാല്‍ മാറ്റാരെക്കാളും മുമ്പേ, പരിഹാര ശ്രമങ്ങളുമായി സുഷമ സ്വരാജ് മുന്നിലുണ്ടാകും, അവസാനകാലത്ത് രോഗാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലും അവര്‍ തന്‍റെ ജോലിയില്‍ പൂര്‍ണ്ണമായും അര്‍പ്പിച്ചിരുന്നു. നിരവധിതവണ ഇന്ത്യയുടെ വിദേശമന്ത്രാലയത്തെ തേടിയെത്തിയ അഭിനന്ദനങ്ങള്‍ സുഷമയുടെ ജനകീയതതന്നെയാണ് സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചത് സുഷമാ സ്വരാജാണെന്ന് നിസ്സംശയം പറയാം. സംഘപരിവാർ കുടുംബത്തില്‍ ജനിച്ചിട്ടും ഒരു സോഷ്യലിസ്റ്റിനെ പ്രണയിക്കാനുള്ള അവരുടെ തന്‍റേടം തന്നെയായിരുന്നു മറ്റ് ബിജെപി നേതാക്കളില്‍ നിന്നും അവരെ എന്നും വ്യത്യസ്തയാക്കി നിര്‍ത്തിയിരുന്നത്. കാണാം സുഷമാ സ്വരാജിന്‍റെ ജീവിത നിമിഷങ്ങള്‍.

വിദ്യാഭ്യാസകാലത്ത് എന്‍സിസി കേഡറ്റായിരുന്ന സുഷമാ സ്വരാജ്.

തെരഞ്ഞെടുപ്പ് വിജയത്തിന്ശേഷം പാര്‍ലമെന്‍റിലേക്ക്...

യൗവ്വനകാലത്ത്.

യൗവ്വനകാലത്ത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയിക്കൊപ്പം സുഷമാ സ്വരാജ്.

സുഷമാ സ്വരാജ്.

സുഷമാ സ്വരാജ്.

2004 ല്‍ ബംഗളൂരുവില്‍ ഉമാ ഭാരതിയുടെ ജാമ്യത്തിനായി നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സുഷമാ സ്വരാജിനെയും അരുണ്‍ ജറ്റ്ലിയെയും അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തില്‍ കൊണ്ട് പോകുന്നു.

ഗ്യാസിന് വിലകേറിയ ഒരു ഡല്‍ഹിക്കാലത്ത്, ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലിക്കൊപ്പം പാചകവാതക സിലിണ്ടറുമായി സമരപ്പന്തലിലിരിക്കുന്ന സുഷമാ സ്വരാജ്.

സുഷമാ സ്വരാജ് : ഒരു നിറ പുഞ്ചിരി.

സുഷമാ സ്വരാജ് : ഒരു നിറ പുഞ്ചിരി.

1998 ല്‍ ഗുരുദ്വാരാ പ്രബന്ധക് കമ്മറ്റി സുഷമാ സ്വരാജിന് വാള്‍ സമ്മാനിക്കുന്നു.

1996 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഉയര്‍ത്തിക്കാട്ടുന്ന ബിജെപി നേതാക്കളായ പ്രമോദ് മഹാദനും സുഷമാ സ്വരാജും.

2014 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തേക്ക് വരുന്ന സുഷമാ സ്വരാജ്.

1998 ല്‍ അടല്‍ബിഹാരി വാജ്പേയിക്കൊപ്പം ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ സുഷമാ സ്വരാജ്.

1995 ല്‍ ബിജെപി നേതാവ് മദന്‍ലാല്‍ ഖുരാനയ്ക്കൊപ്പം ഒരു പത്രസമ്മേളനത്തിനിടെ സുഷമാ സ്വരാജ്.

1998 ല്‍ ദില്ലി അസംബ്ലി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സുഷമാ സ്വരാജ് ബിജെപി നേതാക്കളായ ഷാഹിബ് സിംഗ് വര്‍മ്മയ്ക്കും മദന്‍ലാല്‍ ഖുരാനയ്ക്കുമൊപ്പം.

2015 ല്‍ യുഎന്‍ ജനറല്‍ ബാന്‍ കി മൂണുമൊത്ത് സുഷമാ സ്വരാജ്.

2015 ല്‍ പാകിസ്ഥാനില്‍ തമസിക്കുന്ന ബധിരയും മൂകയുമായ ഗീത തന്‍റെ ബന്ധുക്കളെ കാണാനുള്ള സഹായാഭ്യര്‍ത്ഥനയുമായി  ഇന്ത്യയിലെത്തിയപ്പോള്‍ സുഷമാ സ്വരാജുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിനിടെ.

2017 ല്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് എല്‍ കെ അദ്വാനിക്കും നാഷണല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ളയുമൊത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്‍റ് മന്ദിരത്തില്‍.

രണ്ടാം മോദി സര്‍ക്കാരിന്‍റെ കീഴില്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ് ജയശങ്കറിനെ കാണാന്‍ ആദ്യ മോദി മന്ത്രിസഭയിലെ  വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് എത്തിയപ്പോള്‍.

2015 ല്‍ ഇറാക്കില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്ന സുഷമാ സ്വരാജ്.

2017 ല്‍ ഭൂട്ടാന്‍ രാജകുടുംബവുമൊത്ത് സുഷമാ സ്വരാജ്.

1998 ല്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയ്ക്കൊപ്പം സുഷമാ സ്വരാജ്.

സുഷമാ സ്വരാജും ഷീലാ ദീക്ഷിതും.

സുഷമാ സ്വരാജും ഷീലാ ദീക്ഷിതും.

നരേന്ദ്ര മോദിക്കൊപ്പം സുഷമാ സ്വരാജ്.

നരേന്ദ്ര മോദിക്കൊപ്പം സുഷമാ സ്വരാജ്.

2016 ല്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിനും ഭാര്യയും പഞ്ചാബ്  ഭക്ഷ്യമന്ത്രിയുമായ ഹര്‍സിംറാത് കൗര്‍ ബാദലിനുമൊപ്പം സുഷമാ സ്വരാജ്.

loader