കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കേണ്ടി വരുമ്പോഴെല്ലാം കേരളത്തിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ ആദ്യം തെരഞ്ഞെടുക്കുന്നത് റെയില്‍വേ സ്റ്റേഷനും പോസ്റ്റോഫീസുകളുമാണ്. കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണെന്നതും പലപ്പോഴും ഇത്തരം സമരസമയങ്ങളില്‍ കേരളഭരണം ഇടതുപക്ഷവുമായിരുന്നാല്‍ പ്രതിഷേധങ്ങള്‍ നേരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് നീങ്ങും. എന്നാല്‍ ട്രയിന്‍ തടയുന്നത് പഴയപോലെ എളുപ്പമല്ലാത്തതിനാല്‍ ഇപ്പോഴത്തെ ട്രന്‍റ് പോസ്റ്റോഫീസ് ഉപരോധമാണ്. കശ്മീര്‍ വിഷയത്തിലും മറ്റൊന്നല്ല കേരളത്തിലെ ഇടതുപക്ഷ യുവജന സംഘടന ചെയ്തത്.
കഴിഞ്ഞ എഴുപതിലേറെ വര്‍ഷമായി കശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിരുന്ന പ്രത്യേക പദവിയടക്കമുള്ള അവകാശങ്ങളെ ഒറ്റ ദിവസം കൊണ്ട് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്ഐ കേരളത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് പോസ്റ്റോഫീസുകളിലേക്കാണ്. എന്നാല്‍, കശ്മീരിന്‍റെ അധികാരത്തില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്രനയത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പോസ്റ്റോഫീസ് ഉപരോധമെന്ന പ്രതീകാത്മക സമരത്തെ ട്രോളുകയാണ് എതിര്‍ ചേരി. കൂടെ കശ്മീരിലെ പ്രത്യേക സംഭവവികാസങ്ങള്‍ കാരണം ഇനി കശ്മീര്‍ റൈഡ് വെക്കാന്‍ പറ്റില്ലേയെന്ന് ആശങ്കപ്പെടുന്ന യുവത്വവും. തുടങ്ങി കശ്മീര്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍വരെ ട്രോളുകളില്‍ കാണാം
ട്രോള്‍ കടപ്പാട്: Adarsh Unni , ഔട്ട് സ്പോക്കന്‍
ട്രോള്‍ കടപ്പാട്: Ajay Mtm , മലയാളം ട്രോള്‍ മാസ്റ്റേര്‍സ്
ട്രോള്‍ കടപ്പാട്: Amal K Anil, ട്രോള്‍ മലയാളം,
ട്രോള്‍ കടപ്പാട്: anoop gangadharan, ഔട്ട് സ്പോക്കന്‍
Post your Comments