എവിടെവച്ചാകാം ഒരു ജിം ട്രെയിനറുടെ വിവാഹ ഫോട്ടോഷൂട്ട് ? കാണാം വൈറല്‍ ചിത്രങ്ങള്‍

First Published 23, Aug 2019, 3:36 PM IST

വിവാഹത്തേക്കാള്‍ ഇപ്പോള്‍ ട്രന്‍റ് വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടിനാണ്. വരന്‍റെയും വധുവിന്‍റെയും ജോലി, സ്ഥലം ഇങ്ങനെ പല കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മിക്ക വിവാഹ ഫോട്ടോഷൂട്ടുകളും സംഘടിപ്പിക്കുക. അങ്ങനെയാണ് വവ്വാല്‍ ക്ലിക്കും സിനിമാ സ്പൂഫുകളുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടുകള്‍ രംഗം കൈയടക്കിയത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ വസ്ത്രത്തില്‍ വരനും വധുവും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നു. ജിമ്മിലെ വിവിധ ഉപകരണങ്ങള്‍ ഇരുവരും ഉപയോഗിക്കുന്നു. ഡംബല്‍ മുതല്‍ വേറ്റ് ലിഫ്റ്റ് വരെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫോട്ടോ ഷൂട്ട് ഏറെ വ്യത്യസ്തമാണ്. ഒരു ജിം ട്രെയിനറുടെ  വിവാഹ ഫോട്ടോഷൂട്ട് എങ്ങനെ ചിത്രീകരിക്കുമെന്നിടത്ത് നിന്നാണ് ഇത്തരത്തിലൊരു ആശയം ലഭിച്ചത്. ജിം ട്രെയിനറാണ് രണലി. അദ്ദേഹം വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയാണ് സനോലി. ഇരുവരുടെയും ഫോട്ടോ ഷൂട്ട് ചിത്രീകരണമാണ് അരോമ സ്റ്റുഡിയോസ് ജിമ്മില്‍ വച്ച് ഷൂട്ട് ചെയ്തത്. അരോമ സ്റ്റുഡിയോസിനൊപ്പം കസുന്‍ ഷനക ഫോട്ടോഗ്രാഫിയും ചേര്‍ന്നാണ് ഈ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 

loader