ദേശീയ കായിക മേള; പെണ്‍കരുത്തില്‍ കേരളത്തിന് കിരീടം

First Published 16, Dec 2019, 1:17 PM


പഞ്ചാബിലെ സംഗ്രൂറില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ പെണ്‍കരുത്തില്‍ കേരളം വീണ്ടും ദേശീയ ചാമ്പ്യന്‍ പട്ടം തിരിച്ച് പിടിച്ചു. പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് ദേശീയ ചാമ്പ്യന്മാരാകാന്‍ കേരളത്തിന് കഴിഞ്ഞത്. റിലേയിലും മെഡല്‍ നേടിയതോടെ ആന്‍സി സോജന്‍ മീറ്റിലെ നാലാം സ്വര്‍ണം കരസ്ഥമാക്കി. ആന്‍സി സോജന്‍റെ അവസാന മീറ്റാണിത്.  ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണം ഓടിയെടുത്തു. ആദ്യ മൂന്ന് ദിവസം കിതച്ചെങ്കിലും മേളയുടെ അവസാന ദിനം നേടിയ 80 പോയിന്‍റിലാണ് കേരളത്തിന്‍റെ കുതിപ്പ്. സാംഗ്രൂരിലെ കൊടുംതണുപ്പിനെ മറികടന്നാണ് കേരളത്തിന്‍റെ സുവര്‍ണനേട്ടം എന്നതും ശ്രദ്ധേയമാണ്. കാണാം കേരളത്തിന്‍റെ പുതുകായിക തലമുറയേ. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍ പകര്‍ത്തിയ ദേശീയ കായിക മേള ചിത്രങ്ങള്‍ കാണാം.

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader