ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റുമാര്‍; ചരിത്രമായ ചിത്രങ്ങള്‍ കാണാം

First Published 24, Feb 2020, 2:41 PM IST

സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഇതുവരെയായി ഏഴ് അമേരിക്കന്‍ പ്രസിഡന്‍റ്മാരാണ് സന്ദര്‍ശിച്ചിട്ടുള്ളത്. ഡ്വിന്‍ ഡി ഇസെന്‍ഹൗര്‍ മുതല്‍ മോദി വരെ. ഒബാമയാണ് രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച ഏക അമേരിക്കന്‍ പ്രസിഡന്‍റുമാര്‍. ശീതയുദ്ധകാലത്ത് ഒരു ചേരിയിലും നില്‍ക്കാതെ ചേരി ചേരാ നയം അടിസ്ഥാനമാക്കിയ നെഹ്റുവീയന്‍ കാലഘട്ടത്തില്‍ നിന്നും ലോകമൊരുപാട് മുന്നേറിയിരിക്കുന്നു. ശീതയുദ്ധം അവസാനിച്ചു. യുഎസ്എസ്ആര്‍ നിരവധി രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. ലോകത്തിലെ അനിഷേധ്യ ശക്തിയായി ഇന്നും അമേരിക്ക തുടരുന്നു. ഈ വര്‍ത്തമാന കാലത്ത് ഇന്ത്യയിലേക്കുള്ള ട്രംപിന്‍റെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. കാണാം ചരിത്രമായ ആ ചിത്രങ്ങള്‍. 
 
ഡ്വിന്‍ ഡി ഇസെന്‍ഹൗര്‍ ആണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്. 1959 ല്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. 1959 ലെ ഡിസംബറിലെ തണുപ്പിലേക്ക് പ്രസിഡന്‍റ് ഡ്വിന്‍ ഡി ഇസെന്‍ഹൗര്‍ ദില്ലിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍  21 ആചാര വെടിയോടെയായിരുന്നു ഇന്ത്യ അദ്ദേഹത്തെ സ്വീകരിച്ചത്.

രണ്ടാം ലോക മഹായുദ്ധം വിജയിച്ച നേതാവിനെ കാത്ത് വന്‍ജനാവലിയായിരുന്നു എത്തി ചേര്‍ന്നത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ അദ്ദേഹം ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു.

രാം ലീലാ മൈതാനിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേള്‍ക്കാന്‍ പത്ത് ലക്ഷം പേര്‍ എത്തിചേര്‍ന്നു. താജ്മഹല്‍, സബര്‍മതി ആശ്രമം, എന്നിവ സന്ദര്‍ശിച്ച അദ്ദേഹം പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു.

അമേരിക്കയോടെ റഷ്യയോടും കൂടുതല്‍ അടുക്കാതെ ചേരിചേരാ നയമായിരുന്നു ശീതയുദ്ധ കാലത്ത് ഇന്ത്യയുടെ അന്താരാഷ്ട്രാ നയം. ഡ്വിന്‍ ഡി ഇസെന്‍ഹൗറിന്‍റെ മടക്കത്തിന് ശേഷം " അദ്ദേഹം നമ്മുടെ ഹൃദയത്തിന്‍റെ ഒരു ഭാഗം കൊണ്ടു പോയി " എന്നായിരുന്നു.

രണ്ടാമത്തൊരു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനം 1969 ലായിരുന്നു. സാക്ഷാല്‍ റിച്ചാര്‍ഡ് നിക്സണായിരുന്നു ആ സന്ദര്‍ശകന്‍. 1953 ല്‍ വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോഴും നിക്സണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ നിക്സണ് ഇന്ത്യക്കാരോടും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടും എന്നും പുച്ഛമായിരുന്നെന്നാണ് അദ്ദേഹത്തെ കുറിച്ച് പുസ്തകമെഴുതിയ ഗ്രൈ ബ്രാസ് പറയുന്നത്. മാത്രമല്ല, നിക്സണന്‍റെ സന്ദര്‍ശന കാലത്ത് ശീതയുദ്ധം അതിന്‍റെ പാരമ്യത്തിലായിരുന്നു.

ഇന്ദിരാ ഗാന്ധിയാകട്ടെ സോവിയേറ്റ് റഷ്യയുമായി അമേരിക്കയേക്കാള്‍ കൂടുതല്‍ അടുപ്പം സൂക്ഷിച്ചിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ടേപ്പുകള്‍ പുറത്തായപ്പോള്‍ നിക്സണ്‍, ഇന്ദിരയെ "ദുര്‍മന്ത്രവാദി" എന്ന് വിളിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.

1978 ല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ജിമ്മി കാര്‍ട്ടര്‍. പ്രധാനമന്ത്രി മോറാര്‍ജി ദേശായിയുമായി സംഭാഷണം നടത്തിയ ജിമ്മി കാര്‍ട്ടര്‍ ദില്ലിക്ക് പുറത്തുള്ള ചുമാ ഖരേഗാവ് എന്ന ഗ്രാമം സന്ദര്‍ശിച്ചു.

പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു. കൂടെ താജ് മഹലും സന്ദര്‍ശിച്ചു.  ചുമാ ഖരേഗാവ് ഗ്രാമവുമായി ജിമ്മി കാര്‍ട്ടറിന് ചെറിയൊരു ആത്മബന്ധമുണ്ട്. 1960 കളില്‍ കാര്‍ട്ടറിന്‍റെ അമ്മ ലില്ലിയന്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗ്രാമം സന്ദര്‍ശിച്ച കാര്‍ട്ടര്‍ ഒരു ടെലിവിഷന്‍ സെറ്റ് ഗ്രാമവാസികള്‍ക്ക് സമ്മാനിച്ചു.

ഇന്ത്യ 1974 ല്‍ ആദ്യ ആണവ പരീക്ഷണം നടത്തിയതിന് ശേഷമുള്ള ആദ്യ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വരവില്‍ ഇന്ത്യയ്ക്ക് മേല്‍ ആണവായുധ നിരായുധീകരണ ഉടമ്പടിയില്‍ ഒപ്പ് വെക്കാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും മോറാര്‍ജി ദേശായി വഴങ്ങിയില്ല.

പിന്നീട് 2000 ത്തിലാണ് ഇന്ത്യയിലേക്ക് ഒരു അമേരിക്കന്‍ പ്രധാനമന്ത്രി എത്തിച്ചേരുന്നത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ക്ഷണപ്രകാരമെത്തിയ ബില്‍ ക്ലിന്‍റണിന്‍റെ സന്ദര്‍ശനം ഒരു 'അടിച്ചുപൊളി' സന്ദര്‍ശനമായിരിന്നു. അതും 1999 ല്‍ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം പോക്രാനില്‍ നടത്തിയതിന് ശേഷം. ആണവ പരീക്ഷണത്തിന് ശേഷമുള്ള ക്ലിന്‍റണിന്‍റെ വരവ് ഹൈദ്രാബാദിലും മുംബൈയിലും മാത്രമായി ഒതുങ്ങി.

ഇന്ത്യയുടെ അംബാസിഡറായിരുന്ന നവ്തേജ് സര്‍ന ക്ലിന്‍റണിന്‍റെ സന്ദര്‍ശനത്തെ കുറിച്ച് പിന്നീട് ഇങ്ങനെ എഴുതി " അതൊരു അടിപൊളി യാത്രയായിരുന്നു. ഹൈദ്രാബാദും മുംബൈയും സന്ദര്‍ശിക്കുക വഴി ഇന്ത്യയുടെ ഐടി മേഖലയെക്കുറിച്ചും സാമ്പത്തിക-വാണിജ്യ അടിത്തറയേ കുറിച്ചു പിന്നെ ജനാധിപത്യ സംവിധാനത്തെ കുറിച്ചും  അദ്ദേഹം മനസിലാക്കി." ഗ്രാമവാസികളോടൊപ്പം നൃത്തം ചെയ്യുന്നതിനും ബില്‍ ക്ലിന്‍റണ്‍ സമയം കണ്ടെത്തി.

2006 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ ജോര്‍ജ് ഡബ്യു ബുഷ് (ജൂനിയര്‍) ഇന്ത്യ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ്. ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച അമേരിക്കന്‍ പ്രസിഡന്‍റാണ് ബുഷ് എന്ന് ഫോര്‍ബ്സ് മാസിക എഴുതി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലെത്തിയ, ചിത്രകാരന്‍ കൂടിയായ ജോര്‍ജ് ഡബ്യു ബുഷ് (ജൂനിയര്‍), മന്‍മോഹന്‍ സിംഗിന്‍റെ ചിത്രം വരച്ചായിരുന്നു തന്‍റെ സ്നേഹം പ്രകടിപ്പിച്ചത്.

ആണവ നിർവ്യാപന ഉടമ്പടിയിൽ (എൻ‌പി‌ടി) ഒപ്പിടാൻ പതിറ്റാണ്ടുകളായി വിസമ്മതിച്ചിരുന്ന ഇന്ത്യ ഒടുവില്‍ ബുഷിന്‍റെ സന്ദർശന വേളയിൽ ചരിത്രപരവും വിവാദപരവുമായ ആണവ കരാറില്‍ ഒപ്പുവച്ചു. ഇതോടെ ഇന്ത്യയ്ക്ക് യുഎസ് സിവിൽ ന്യൂക്ലിയർ ടെക്നോളജിയിലേക്ക് പ്രവേശനം ലഭിച്ചു. ബുഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുകയോ, താജ്മഹല്‍ സന്ദര്‍ശിക്കുകയോ ചെയ്തില്ല. ഇടത്പക്ഷ എം പിമാര്‍ ബുഷിന്‍റെ വരവിനെതിരെ പ്രതിഷേധമുയര്‍ത്തി.

ഇന്ത്യ രണ്ട് തവണ സന്ദര്‍ശിച്ച ഏക അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയാണ്. 2010 ല്‍ മന്‍മോഹന്‍ സിംഗിന്‍റെ കാലത്തും 2015 ല്‍ മോദിയുടെ കാലത്തും ഒബാമ ഇന്ത്യ സന്ദര്‍ശിച്ചു. 2008 ല്‍ 166 കൊല്ലപ്പെട്ട മുംബൈ ആക്രമണത്തോട് സോളിഡാരിറ്റി പ്രകടിപ്പിച്ച ഒബാമ, അക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മുംബൈയിലെ താജ് ഹോട്ടലിലാണ് താമസിച്ചത്.

ഇന്ത്യയ്ക്ക് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള പ്രവേശനത്തിന് അമേരിക്ക എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. 2015 ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പരിപാടികളുടെ പ്രധാന ക്ഷണിതാവായിട്ടായിരുന്നു ഒബാമ ഇന്ത്യയിലേക്ക് രണ്ടാമതെത്തിയത്. വ്യാപാരം, പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം എന്നിവയെകുറിച്ച് ഇന്ത്യാ- അമേരിക്കാ ചര്‍ച്ചകള്‍ നടന്നു.

2015 ല്‍ ഒബാമയുടെ സന്ദര്‍ശനവേളയില്‍ മുന്നോട്ട് വച്ച "ഒരുമിച്ച് മുന്നേറാം" എന്ന സിദ്ധാന്തത്തിന്‍റെ പ്രയോഗവത്കരണമാണ് ട്രംപിന്‍റെ സന്ദര്‍ശനമെന്നാണ് മോദി അവകാശപ്പെടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇറങ്ങുന്ന ട്രംപ് തന്‍റെ അടുത്ത സുഹൃത്താണ് മോദി എന്ന് അമേരിക്കയില്‍ വച്ച് തന്നെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ "ഹൗഡി മോദി" എന്ന പേരില്‍ അമേരിക്കയില്‍ വച്ച് നടത്തിയ പരിപാടിക്ക് പ്രത്യുപകാരമായാണ് മോദി, ഇന്ത്യയില്‍ അതും ഗുജറാത്തില്‍ ട്രംപിന് "നമസ്തേ ട്രംപ്" എന്ന സ്വീകരണമൊരുക്കിയതെന്ന് ആരോപണവും നിലനില്‍ക്കുന്നു. ഇന്ത്യയുടെ വിപണി അമേരിക്കയ്ക്കായി തുറന്നിടണമെന്നും ഇന്ത്യ കുറേക്കൂടി പരിഗണന അമേരിക്കയ്ക്ക് നല്‍കണമെന്നും ട്രംപ്, ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇരുരാഷ്ട്രങ്ങളും പ്രധാനപ്പെട്ട കരാറുകളിലൊന്നും ഒപ്പിടാന്‍ സാധ്യതയില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

loader