പതുക്കെ മണത്ത്, പിന്നെ ചുംബിച്ച് നിലയണ്ണാന്മാര്‍; കാണാം അപൂര്‍വ്വ ചിത്രങ്ങള്‍

First Published 13, Nov 2019, 7:03 PM


ഡച്ച് ഫോട്ടോഗ്രാഫര്‍ ഡിക്ക് വാൻ ഡ്യുജിൻ ജൂണില്‍ ഓസ്ട്രേലിയയിലെ വിയന്നയിലേക്ക് വണ്ടികയറിയത് നിലയണ്ണാന്‍റെ രണ്ട് ചിത്രങ്ങളെടുക്കാമെന്ന ഉദ്ദേശത്തോടെയാണ്. നിലയണ്ണാന്‍ വിയന്നയില്‍ സാധാരണ കാണാറുള്ള, മരത്തേക്കാള്‍ ഭൂമിയില്‍ കൂടുതല്‍ നേരെ കഴിയുന്ന അണ്ണാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ്. പതിവ് പോലെ ആദ്യദിവസം പതിവുപോലെ നിലയണ്ണാന്‍റെ പതിവ് ജീവിത രീതികള്‍ വീക്ഷിച്ച ഡിക്ക്, രണ്ടാം ദിവസം മുഴുവനും ഫോട്ടോയെടുത്തു. ഒടുവില്‍ സൂര്യാസ്തമനത്തിന് ശേഷമുള്ള മാജിക്ക് ലൈറ്റില്‍ നിലയണ്ണാന്മാര്‍ മഞ്ഞപ്പൂക്കളുടെയടുത്തെത്തി. പതുക്കെ പൂക്കള്‍ ചരിച്ച് മണത്തു. പിന്നെ ചുംബിച്ചു. " ജീവിതത്തിലൊരിക്കലും ആ നിമിഷങ്ങളെ മറക്കാന്‍ കഴിയില്ലെന്ന്" ഡിക്ക് പറയുന്നു. കാണാം ആ ജൈവചുംബനങ്ങള്‍.

undefined

undefined

undefined

undefined

loader