കൊറോണാക്കാലം; അവനവനിലേക്ക് ചുരുങ്ങിയ ലോകം

First Published 1, Apr 2020, 12:38 PM

കൊറോണാക്കാലത്ത് എല്ലാ ഭരണകൂടങ്ങളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളോട് പറയുന്നത് വീട്ടിലിരിക്കാനാണ്. കൊവിഡ്19 വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നത്. ഈ പടര്‍ച്ച തടഞ്ഞില്ലെങ്കില്‍ വൈറസിന്‍റെ സമൂഹവ്യാപനം നടക്കും. ഇത് ഭീകരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക. അതിനാല്‍ പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടാതെ സാമൂഹിക അകലം പാലിച്ച് വീടുകളില്‍ ഇരുന്നാല്‍ മാത്രമേ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ കഴിയൂ. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതണ്ടെല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആണ്. ഇന്ന് എല്ലാവരും അവനവനിലേക്ക് ചുരുങ്ങിയിരിക്കുന്നു. കാണാം ആ ലോക കാഴ്ചകള്‍. 
 
ഇന്ത്യ മാര്‍ച്ച് 24 മുതലാണ് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ദില്ലിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ നൂറ് കണക്കിന് കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടമായി നടന്ന് പോകുന്നത് സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതേ തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് പോകാനായി തയ്യാറാക്കിയ ബസില്‍ കയറിയ തൊഴിലാളികള്‍.

നാല് മാസങ്ങള്‍ക്ക് ശേഷം ലോക്ക് ഡൗണില്‍ ചൈന ഇളവ് വരുത്തിയെങ്കിലും നിയന്ത്രണങ്ങളും നിലവിലുണ്ട്. ചൈനയിലെ ബീജിംഗിങ്ങില്‍ ഒരു സ്ത്രീ ബാരിക്കേഡിന് മുകളിലൂടെ വീട്ടുടമസ്ഥര്‍ക്ക് മുട്ടകൾ കൈമാറുന്നു.

ബ്രിട്ടനില്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തിലെ ശൂന്യമായ പിക്കഡിലി സർക്കസ് ജംഗ്ഷന്‍. സാധാരണഗതിയില്‍ ഇവിടെ ജനനിബിഡമായിരിക്കും. എന്നാല്‍ കൊറോണാ വൈറസ് ഭീതിയില്‍ ഇന്ന് ആളൊഴിഞ്ഞ് കിടക്കുന്നു.

ലണ്ടനില്‍ ഭവനരഹിതനായ ഒരാൾ, ട്രാഫൽഗർ സ്‌ക്വയറിലെ ജലധാരയിലേക്ക് ആളുകള്‍ പണ്ട് വലിച്ചെറിഞ്ഞ പണം തപ്പിയെടുക്കുന്നു. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് തെരുവുകളിലേക്ക് ആളുകള്‍ ഇറങ്ങാതായതും ജോലികള്‍ ഇല്ലാതായതും ഒന്നാം ലോകരാജ്യങ്ങളിലെ ഭവനരഹിതരെ ഏറെ കഷ്ടത്തിലാക്കി.

പോളണ്ടിലെ വാർസ നഗരത്തില്‍ ക്രിസ്തീയ മതവിശ്വാസികളുടെ അമ്പത് നോമ്പുകാലത്ത് ബിഷപ്പ് മൈക്കൽ ജനോച്ച വിശ്വാസികള്‍ക്കായി പ്രാർത്ഥന ഓൺലൈനിലൂടെ പ്രക്ഷേപണം ചെയ്യുന്നത് വീക്ഷിക്കുന്ന വിശ്വാസി.

ഉക്രെയ്നിലെ കിയെവ് നഗരത്തില്‍, മോസ്കോയിൽ നിന്ന് ഒഴിപ്പിച്ച ഉക്രേനികളെയും കയറ്റിവന്ന  ട്രെയിനിൽ മെഡിക്കൽ തൊഴിലാളികൾ യാത്രക്കാരെ പരിശോധിക്കുന്നു.

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദില്ലി നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് ഫാനുമായി പോകുന്ന ഇതരസംസ്ഥാന തൊഴിലാളി. ഇന്ത്യയില്‍ ഇത് ചൂടുകൂടിയ കാലമാണ്.

നവംബറിന്‍റെ പകുതിയോടെയാണ് ചൈനയിലെ വുഹാനില്‍ കൊവിഡ്19 എന്ന കൊറോണാ വൈറസിന് ബാധിച്ച രോഗികള്‍ ആശുപത്രികളിലേക്കെത്തിത്തുടങ്ങിയത്. എന്നാല്‍ ഡിസംബര്‍ പകുതിയോടെ മാത്രമാണ് ചൈന വൈറസ് വ്യാപനത്തന്‍റെ കാര്യത്തില്‍ പ്രതികരിച്ച് തുടങ്ങിയത്. ഇതിനിടെ വൈറസിന്‍റെ സമൂഹവ്യാപനം നടന്നിരുന്നു. തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയില്‍ ജനം തെരുവിലിറങ്ങിയത്. മൂന്ന് മാസം മുഴുവനും ചൈനയിലെ ജനങ്ങള്‍ വീട്ടിലിരുന്നു.  ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തില്‍ ഇളവ് വരുത്തിയ ചൈനയില്‍ കുട്ടികള്‍ തെരുവില്‍ കളിക്കുന്നു.

യുഎഇയിലെ അബുദാബിയില്‍ വാഹനയാത്രയ്ക്കിടെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഒരു മൊബൈൽ ടെസ്റ്റ് സെന്‍റില്‍ വച്ച് കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുന്നു.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഒരു ആൺകുട്ടി സംരക്ഷിത മുഖംമൂടികൾ വിൽക്കാനായി കൊണ്ട് നടക്കുന്നു.

ഫ്രാൻസിലെ നാൻസി നഗരത്തിലെ മെട്രോ ട്രെയിനില്‍ നിന്നും കൊറോണാ രോഗം ബാധിച്ച ഒരു രോഗിയെ മെഡിക്കൽ സ്റ്റാഫ് പുറത്തിറങ്ങാന്‍ സഹായിക്കുന്നു.

ഓസ്‌ട്രേലിയിലെ മെൽബണില്‍ കൊറോണാ വൈറസ് ബാധയുടെ ഭീതിക്കിടെ ഒരു പ്രതിമയിൽ സംരക്ഷണ മുഖംമൂടി കെട്ടിയിരിക്കുന്നു.

ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ ഒരു സ്ത്രീ കൊറോണാ ഭീതിക്കിടയിലും പെയ്തിറങ്ങിയ മഞ്ഞിലൂടെ നടക്കുന്നു.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ ഒരു റെയിൽ‌വേ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തിന്‍റെ വാര്‍ത്ത കാണിക്കുന്നത് ശ്രദ്ധിക്കുന്ന സ്ത്രീ. കൊറോണാക്കാലത്ത് ലോകം മൊത്തം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോഴും അതിലൊന്നും ശ്രദ്ധപതിപ്പിക്കാതെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുങ്.

ഹോങ്കോംഗില്‍ ശാരീരിക അകലം പാലിക്കുന്നതിന് സ്റ്റാർബക്കിലെ മേശകള്‍ക്കും കസേരകള്‍ക്കും ഇടയില്‍ ടേപ്പ് കൊണ്ട് തിരിച്ചിരിക്കുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും പലരും നഗരത്തിലേക്ക് അനാവശ്യമായി ഇറങ്ങുന്നുവെന്ന പരാതികളും ഉയരുന്നു. ചെന്നൈയില്‍ ജനങ്ങളില്‍ കൊവിഡ്19 ബോധവത്ക്കരണം നടത്താനായി കൊവിഡ്19 വൈറസിന്‍റെ രൂപത്തിലുള്ള ഹെല്‍മറ്റ് ധരിച്ച പൊലീസ് ഉദ്യാോഗസ്ഥന്‍ രാജേഷ് ബാബു ബൈക്ക് യാത്രക്കാരനെ വൈറസ് ബാധയെ കുറിച്ച് സംസാരിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ പൊലീസ് ഓഫീസർമാർ രാജ്യത്ത് ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് വീട്ടിലെ ജനലിലൂടെ വീക്ഷിക്കുന്ന കുടുംബം.

സ്പെയിനിലെ മാഡ്രിഡില്‍ ആരോഗ്യ പ്രവർത്തകരോടുള്ള ആദരം സ്വന്തം വീട്ടിലിരുന്ന് ജനലിലൂടെ അറിയിക്കുന്ന വീട്ടുകാര്‍.

ഇറ്റലിയിലെ ജെനോവയില്‍ ഒരു ജലപീരങ്കി ട്രക്ക് നഗരത്തിലെ തെരുവുകളിൽ സാനിറ്റൈസർ തളിക്കുന്നതിനായി എത്തിയപ്പോള്‍.

ലണ്ടനിലെ ദേശീയ ഗാലറിക്ക് സമീപത്തെ റോഡില്‍ തെരുവോര ചിത്രകാരന്‍ കൈ കഴുകുന്നതിന്‍റെ പ്രാധാന്യം പാഡിംഗ്ടൺ ബിയറിന്‍റെ ചിത്രത്തിലൂടെ വരച്ചിരിക്കുന്നു.

യുഎസിലെ വാഷിംഗ്ടൺ ഡിസിയില്‍ വൈറ്റ് ഹൗസിലെ റോസ് ഗാർഡനിലെ കൊവിഡ്19 വൈറസിലെ കുറിച്ച് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് പത്രസമ്മേളനത്തിൽ പ്രസിഡന്‍റ് ട്രംപ് സംസാരിക്കുന്നു. അമേരിക്കയില്‍ ഏതാണ്ട് 2,40,000 പേര്‍ കൊറോണ വൈറസ് ബാധമൂലം മരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്.

റോമിലെ സാന്‍റോ സ്പിരിറ്റോ ആശുപത്രിയിൽ കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് ഒരു മെഡിക്കൽ സ്റ്റാഫ് അസ്വസ്ഥയായി തനിച്ച് നില്‍ക്കുന്നു. റോമിലെ കൊറോണാ ബാധയുടെ തീവ്രത അവരുടെ മുഖത്തെ ഭയത്തില്‍ നിന്ന് വ്യക്തമാണ്.

ദക്ഷിണ കൊറിയയിലെ സിയോളില്‍ കൊറോണ വൈറസിന്‍റെ പ്രതീകമായ സംരക്ഷണ മുഖംമൂടി ധരിച്ച പരിസ്ഥിതി പ്രവർത്തകർ ഒരു പ്രതിരോധ കാമ്പയിനിൽ പങ്കെടുക്കുന്നു.

ചെക്ക് റിപ്പബ്ലികിലെ പ്രാഗില്‍, ചെക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ഉയർന്ന ഗ്രേഡ് പരിരക്ഷയ്ക്കായി തയ്യാറാക്കിയ സ്നോർക്കൽ മാസ്കുകൾ ധരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍.

ഫ്രാൻസിലെ പാരീസില്‍ പതിനേഴാമത്തെ ആർറോണ്ടിസ്മെന്‍റിന്‍റെ ജില്ലാ ഹാളിന് പുറത്ത് വാഹനത്തില്‍ യാത്ര ചെയ്യുന്ന സ്ത്രീയില്‍ കൊവിഡ്19 ന്‍റെ ടെസ്റ്റ് നടത്താനായി സാമ്പിള്‍ ശേഖരിക്കുന്ന ആരോഗ്യപ്രവര്‍ത്തക.

സ്‌പെയിലെ ബാഴ്‌സലോണയില്‍ ഡോസ് ഡി മായോ  ആശുപത്രിക്കടുത്തുള്ള താമസക്കാര്‍   രാജ്യവ്യാപകമായി ദിവസേനയുള്ള നന്ദി സൂചകമായ കരഘോഷത്തിൽ പങ്കെടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ പ്രതികരിക്കുന്നു.

അയർലൻഡിലെ ഡബ്ലിനില്‍ സംരക്ഷണ മുഖംമൂടി ധരിച്ച ഒരു സ്ത്രീ കൊറോണ വൈറസ് രോഗത്തിന്‍റെ വ്യാപനം തുടരുന്നതിനിടെ “ഭയപ്പെടരുത്” എന്ന സന്ദേശമെഴുതിയ ഒരു കെട്ടിടത്തിന് സമീപത്തുകൂടി നടക്കുന്നു.

ഇറ്റലിയിലെ റോമില്‍ കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ സാൻ ഗാബ്രിയേൽ ഡെൽ അഡോളോറാറ്റ പരിസരത്തെ വീട്ടിലിരുന്ന് ആളൊഴിഞ്ഞ തെരുവ് വീക്ഷിക്കുന്ന സ്ത്രീ.

ചൈനയിലെ ഹുവാനില്‍ നാല് മാസത്തെ ലോക്ക് ഡൗണിന് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ ക്ലാസ് മുറിയിലേക്ക് തിരിച്ചെത്തിയ ഗ്രേഡ്-മൂന്ന് വിദ്യാർത്ഥികൾ.

മാലിയിലെ ബമാകോയില്‍ സംരക്ഷിത മുഖംമൂടി ധരിച്ച ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പോളിംഗ് സ്റ്റേഷനിലെ ബാലറ്റ് ബോക്സിന്‍റെ മുദ്രകൾ നീക്കം ചെയ്യുന്നു. രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് മരണം രേഖപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു മാലിയില്‍  പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത്.

ബംഗ്ലാദേശ് നാരായൺഗഞ്ചില്‍ സർക്കാർ ചുമത്തിയ ലോക്ക്ഡൗൺ സമയത്ത് ശൂന്യമായ തെരുവുകളിലൂടെ രാത്രി സംരക്ഷിത മാസ്ക് ധരിച്ച് യാത്ര ചെയ്യുന്നവര്‍.

ബ്രിട്ടനിലെ ടൈനെമൗത്ത് നഗരത്തിന് വടക്കുകിഴക്കൻ തീരത്തെ സംരക്ഷണ ഭിത്തിയിലേക്ക് തിരമലകള്‍ അടിച്ച് കയറുന്നു.

അമേരിക്കയിലെ ലൂയിസ്‌വില്ലെയില്‍ നഗരത്തിലെ എല്ലാ കളിസ്ഥലങ്ങളും മെയ് വരെ അടച്ചിടുമെന്ന് അറിയിച്ചതിന് ശേഷം ഒരു കുട്ടി  ഒറ്റയ്ക്ക് വാട്ടർഫ്രണ്ട് പാർക്കിൽ ബാസ്‌ക്കറ്റ്ബോൾ കളിക്കുന്നു.

ലണ്ടനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവിതം സാധാരണ നിലയിലാകാന്‍ ആറുമാസമോ അതിൽ കൂടുതലോ കാലം വേണ്ടിവരുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടൻ അണ്ടർഗ്രൗണ്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിൽ സ്വന്തം വീടുകളിലേക്ക് പോകാന്‍ വണ്ടി കാത്ത് നില്‍ക്കുന്നവര്‍.

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സന്നദ്ധപ്രവർത്തകർ തെരുവുകളിലും കടകളിലും അണുനാശിനി തളിക്കാനായി നടന്നു നീങ്ങുന്നു.

പനാമ സിറ്റിയില്‍ എത്തിയ ഹോളണ്ട് അമേരിക്കയുടെ സാണ്ടം ക്രൂയിസ് കപ്പല്‍ പനാമ കനാലിലൂടെ സഞ്ചരിക്കുമ്പോൾ കപ്പലിന്‍റെ ജനല്‍ വെളിച്ചത്തിലുള്ള കാഴ്ച.  വൈറസ് ബാധിതരുള്ളതിനാല്‍ കപ്പലിന് കരയ്ക്കടുക്കാന്‍ ഒരു തുറമുഖവും അനുവാദം നല്‍കുന്നില്ല.  തീരമടുക്കാന്‍ അനുവദിക്കുന്ന തുറമുഖം നോക്കി ഇപ്പോഴും ഒഴുകുകയാണ് സാണ്ടം ക്രൂയിസ് കപ്പല്‍.

വെനിസ്വേലയിലെ ലാ ഗ്വൈറയില്‍ ചൈനയിൽ നിന്ന് മെഡിക്കൽ സാമഗ്രികളും സ്പെഷ്യലിസ്റ്റുകളും വിമാനത്തില്‍ എത്തിയപ്പോള്‍ സംരക്ഷിത മുഖംമൂടികളും സ്യൂട്ടുകളും ധരിച്ച തൊഴിലാളികൾ മരുന്ന് പെട്ടികള്‍ പുറത്തിറക്കുന്നു.

ബ്രിട്ടനിലെ സൗത്ത് ഡൗൺസ് നാഷണൽ പാർക്കില്‍ വിൽമിംഗ്ടൺ കുന്നിൽ നിന്നുള്ള സൂര്യോദയം. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന വെല്ലുവിളികൾ രൂക്ഷമാകുമ്പോൾ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുതുക്കി സൗത്ത് ഡൗൺസ് നാഷണൽ പാർക്ക് പത്താം വാർഷികം ആഘോഷിക്കുകയാണ്.

വെയിൽസിലെ ലാനെല്ലി നഗരത്തില്‍ പാർക്ക് വൈ സ്കാർലറ്റ്സ് സ്റ്റേഡിയത്തിലെ പരിശീലന മൈതാനത്തിനുള്ളില്‍ താൽക്കാലിക ആശുപത്രി വാർഡുകളുടെ പണി നടക്കുന്നു. കൊറോണ വൈറസ് ബാധയുടെ സമയത്ത് നൂറുകണക്കിന് ആളുകളാണ് പുതിയ താല്‍ക്കാലിക ആശുപത്രിയുടെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ബ്രിട്ടനിലെ ചെസ്റ്റര്‍ നഗരത്തിലെ മൃഗശാലയിൽ അടുത്തിടെ ജനിച്ച മഡഗാസ്കര്‍ റിംഗ്-ടെയിൽഡ് ലെമർ ഇരട്ടകൾ അവരുടെ അമ്മയോടൊപ്പം. മൃഗശാലകള്‍ അടച്ചതിനാല്‍ സന്ദര്‍ശകരാരും തന്നെയില്ല.

കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ആളൊഴിഞ്ഞ വെയില്‍സ് നഗരത്തിലേക്ക് എത്തിയ കാട്ടാടുകള്‍. പർവതപ്രദേശത്ത് ജീവിക്കുന്ന ആടുകൾ സാധാരണയായി പാറക്കെട്ടിലുള്ള ഗ്രേറ്റ് ഓർട്രി കൺട്രി പാർക്കിണ് സാധാരണയായി കണ്ടുവരുന്നത്. ആദ്യമായാണ് ഇവ കടൽത്തീര പട്ടണമായ ലാൻഡുഡ്നോയില്‍ എത്തുന്നത്.

undefined

loader