മൂന്ന് ദിവസം 3000 രോഗികള്‍; പള്‍സ് ഓക്സിമീറ്റര്‍ വീടുകളില്‍ എത്തിച്ച് കെജ്രിവാള്‍

First Published 23, Jun 2020, 1:02 PM

2020 മാര്‍ച്ച് 2 നാണ് ദില്ലിയില്‍ ആദ്യത്തെ കൊവിഡ്19 കേസ് സ്ഥിരീകരിച്ചത്. അവിടുന്നിങ്ങോട്ട് നൂറ്റിപ്പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷവും ദില്ലിയില്‍ കേസുകള്‍ കുതിച്ചുയരുകയാണ്. ഓരോ ദിവസവും ആയിരത്തോളം രോഗികള്‍ വച്ച് ദില്ലിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 2909 ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58 ക്യാഷ്വാലിറ്റിയും ഉണ്ടായിയെന്ന് ദില്ലി ആരോഗ്യ വകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു. ഇതുവരെയായി ദില്ലിയില്‍ 62,655 പേരിലാണ് കൊവിഡ്19 രോഗം സ്ഥിരീകരിച്ചത്. 2,233 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 36,602 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോഴും സജീവമായ 23,820 കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് 3000 കേസുകള്‍ രേഖപ്പെടുത്താതിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറാഴ്ചയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 ത്തില്‍ താഴെയായിരുന്നു.

എന്നാല്‍ മറ്റ് ദിവസങ്ങളില്‍ രോഗികള്‍ 3000 വും കടന്നു. ഇപ്പോള്‍ ദില്ലിയില്‍ ഓരോ ദിവസവും കുറഞ്ഞത് 3000 ത്തോളം കൊവിഡ്19 ടെസ്റ്റുകള്‍ നടത്തുന്നു.

ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതോടെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സംസ്ഥാനത്തെ ഏറെ ആശങ്കയിലാക്കി.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ദില്ലിയിലെ മുഴുവന്‍ ആശുപത്രികളും 80 ശതമാനത്തോളം നിറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ അത്ര രൂക്ഷമല്ലാത്ത പ്രശ്നങ്ങളെ വീടുകളില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം.

വീടുകളില്‍ ക്വാറന്‍റീന്‍ കിടക്കുന്ന രോഗികള്‍ ആവശ്യപ്പെട്ടാല്‍ വീടുകളിലേക്ക് പള്‍സ് ഓക്സീമീറ്റര്‍ എത്തിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കുറവുണ്ടാകും ആശുപത്രിയിലാണെങ്കില്‍ ലഭ്യമായിരുന്ന പള്‍സ് ഓക്സീമീറ്റര്‍ വീടുകളില്‍ ലഭ്യമല്ലാത്തത് രോഗിയുടെ ഓക്സിജന്‍ അളവ് അറിയുന്നതിന് തടസമുണ്ടാക്കും.

ഈയൊരു അവസ്ഥയിലാണ് അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളുടെ വീടുകളിലേക്ക് പള്‍സ് ഓക്സീമീറ്റര്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗികളുടെ ഓക്സിജന്‍ ലൈവല്‍ നിര്‍ണ്ണയിക്കാന്‍ പള്‍സ് ഓക്സിജന്‍ സാധിക്കും. രോഗം ഭേദമായാല്‍ പള്‍സ് ഓക്സീമീറ്റര്‍ തിരിച്ചേല്‍പ്പിക്കണം.

undefined

ഒറ്റ ദിവസം 5,000 മുതല്‍ 18,000 ടെസ്റ്റുകള്‍ വരെ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 30 മിനിറ്റില്‍ പരിശോധനാ വിവരം ലഭ്യമാകുന്ന ആന്‍റിജന്‍ ടെസ്റ്റുകള്‍ പെട്ടെന്ന് തന്നെ ദില്ലിയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ ദില്ലിയിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ്19 രോഗികള്‍ക്കുള്ള പരിശോധനയ്ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ 2,400 രൂപയായി നിജപ്പെടുത്തി.

കഴിഞ്ഞ ആഴ്ച കൊവിഡ്19 സ്ഥിരീകരിച്ച ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ സുഖം പ്രാപിച്ച് വരുന്നു. അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റി.

ചൈനയ്ക്കെതിരെ രണ്ട് യുദ്ധങ്ങളാണ് നാം നടത്തുന്നതെന്നും രണ്ടിലും ഇന്ത്യ വിജയിക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ചൈനീസ് വൈറസിനെതിരെയും ചൈനീസ് പട്ടാളത്തിനെതിരെയും നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ വിജയം കാണുമെന്ന് അരവിന്ദ് കെജ്രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമണത്തിന് മുന്നില്‍ നമ്മുടെ സൈന്യം പിന്മാറിയില്ല. ഈ പോരാട്ടങ്ങളില്‍ നിന്ന് നമ്മളും പിന്മാറില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

വൈറസിനെ തോല്‍പ്പിക്കണമെങ്കില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാടുമ്പോള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പോരാടുകയാണ്.

വൈറസിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്കൊപ്പവും അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നില്‍ക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കൊറോണയ്ക്കെതിരെ ദില്ലി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കേസുകള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് പകരാതിരിക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും എല്ലാ ശ്രദ്ധയുമുണ്ടാകുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം ദില്ലിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

ദില്ലി മണ്ഡോളി ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയിൽ കഴിഞ്ഞവർക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരിൽ 17 പേരുടെയും ഫലം പൊസിറ്റീവാണ്.

12 പേർക്ക് രോഗമില്ലെന്ന് ദില്ലി ജയിൽ വകുപ്പ് അറിയിച്ചു. മരിച്ച ശേഷമാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂർ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ഇതോടെ ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു.

ഇതിനിടെ ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിതരിൽ വൻ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ 4,40,685 പേര്‍ക്കാണ് രോഗബാധിയുണ്ടായത്.

ഇന്നലെ മാത്രം ഇന്ത്യയില്‍ 312 പേര്‍ക്കാണ് കൊവിഡ്19 ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,015 ആയി ഉയര്‍ന്നു.

1,78,480 പേര്‍ ചികിത്സയിലുണ്ട്. അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 2,710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 37 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകൾ 62,087 ആയി ഉയര്‍ന്നു. മരണം 794 ആയി. 27,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

രോഗവ്യാപനം ഏറിയതോടെ തമിഴ്നാട്ടിലെ കൂടുതൽ ജില്ലകളിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മധുരയും വെല്ലൂർ, റാണിപേട്ട് ജില്ലകളും പൂർണ്ണമായി അടച്ചിടും.

മഹാരാഷ്ട്രയിൽ പുതുതായി 3721 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,35,796 ആയി. ആകെ മരണം 6,283 ആയി.

കർണാടകയിൽ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്‍റെ ഭാര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും പരിശോധനാ ഫലം നെഗറ്റീവാണ്. മന്ത്രിയുടെ അച്ഛന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്.

loader