ഇന്ത്യയില്‍ നിന്ന് രണ്ട് ബാറ്റ്സ്മാന്മാര്‍; സ്‌റ്റെയ്‌നിനെതിരേ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള അഞ്ച് താരങ്ങള്‍

First Published Jun 28, 2020, 4:03 PM IST

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഡെയ്ല്‍ സ്റ്റെയിന്‍. ലോകക്രിക്കറ്റിലെ വമ്പന്മാരെ സ്റ്റെയ്ന്‍ വിറപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഏറെ ബുദ്ധിമുട്ടിച്ച പേസറെ കുറിച്ച് ചോദിച്ചപ്പോള്‍ ദ്രാവിഡ് മറുപടി പറഞ്ഞത് സ്റ്റെയ്‌നിന്റെ പേരാണ്. ആധുനിക ക്രിക്കറ്റില്‍ മികച്ച ടെക്‌നിക്കിന് ഉടമയായ വിരാട് കോലിക്ക് പോലും പലപ്പോഴും സ്‌റ്റെയ്‌നിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസാണ് താരം 37ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ സ്‌റ്റെയ്‌നിനെതിരെ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റ്‌സ്മാന്‍മാരുണ്ട്. അഞ്ച് താരങ്ങളെ അറിയാം...