Asianet News MalayalamAsianet News Malayalam

രാവിലെ നടത്തം നല്ലതാണ്, പക്ഷേ ഇങ്ങനെയാണോ നിങ്ങള്‍ നടക്കുന്നത്?

ഹൃദ്രോഗ സംബന്ധിയായ മരണനിരക്ക് 20 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നടത്തത്തിന് സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. തുറസ്സായ, നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലമാണ് നടക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. 

health benefits of walking exercise
Author
Kozhikode, First Published Feb 25, 2020, 1:07 PM IST

ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമായ വ്യായാമമാണ് നടത്തം. ശരീരാരോഗ്യത്തോടൊപ്പം മനസ്സിനും നടത്തം ഉന്മേഷം പകരുന്നു എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്നതുകൊണ്ട് ഏറ്റവും പ്രചാരമുള്ള ഒരു വ്യായാമമുറയും ഇതാണ്. ഹൃദ്രോഗ സംബന്ധിയായ മരണനിരക്ക് 20 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നടത്തത്തിന് സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

തുറസ്സായ, നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലമാണ് നടക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. താടിയും ചുമലും ഉയര്‍ത്തി കൈ വീശി നേരെ നോക്കി നടക്കണം. കൂനി നടക്കാന്‍ പാടില്ല. ഇറുങ്ങിയ വസ്ത്രങ്ങളോ കംഫര്‍ട്ടബ്ള്‍ അല്ലാത്ത പാദുകങ്ങളോ ധരിച്ചുകൊണ്ട് നടക്കുന്നതും നല്ലതല്ല. ഒറ്റക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിൽ കൂട്ടുകാരെയോ പങ്കാളികളെയോ കൂട്ടിനു വിളിക്കുക. അമിത ഭക്ഷണം കഴിച്ചുകൊണ്ടുള്ള നടത്തം ഒട്ടും സുഖകരമാകില്ല.

മെഡിറ്റേഷന്‍ പോലുള്ള ഒരനുഭവം നടത്ത ശീലത്തില്‍ നിന്നു ലഭിക്കും. ആശയങ്ങളെപ്പറ്റി ചിന്തിക്കാന്‍ നടത്തം നല്ലൊരവസരമാണ്. ശാരീരികവും  മാനസികവുമായ ക്ഷീണം കുറയ്ക്കാന്‍ നടത്തം പോലെ ഫലപ്രദമായ മറ്റൊന്നില്ല. ബ്രെയിനിലൂടെയുള്ള രക്തപ്രവാഹം ഊര്‍ജസ്വലമാകുന്നതിനാല്‍ മാനസിക പ്രശ്‌നങ്ങളകറ്റി വ്യക്തിയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ നടത്തത്തിനു കഴിയും. ഇടക്കിടക്ക് വഴിയും സ്ഥലവും മാറ്റിയും പുതിയ ഇടങ്ങള്‍ കണ്ടെത്തിയും നടത്തത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാനുള്ള ശ്രമവും അനിവാര്യമാണ്. ദിനചര്യ എന്ന നിലയില്‍ നിന്ന് ഒരു വിനോദം എന്ന നിലയിലേക്ക് നടത്തത്തെ രൂപപ്പെടുത്തിയെടുക്കുക എന്നാണ് പ്രധാനം.

ദിവസവുമുള്ള നടത്തത്തിനു പ്രയോജനങ്ങള്‍ പതലാണ്. ഹൃദയത്തിന്റെ റെസ്റ്റ് റൈറ്റ് കൂട്ടുക, ശരീരത്തിന്റെ ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള കഴിവിനെ വര്‍ധിപ്പിക്കുക, കൊഴുപ്പ് കുറയ്ക്കുകയും അത് വഴി ബ്ലഡ് പ്രഷര്‍ നോര്‍മലാക്കുകയും ചെയ്യുക തുടങ്ങിയവ പ്രധാനമാണ്.  കൂടാതെ ഹൃദയം ഓരോ മിടിപ്പിലും കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായിത്തീരുകയും ചെയ്യും. വൈറ്റമിന്‍ ഡി പ്രദാനം ചെയ്യുന്നതാണ് ഇളം സൂര്യപ്രകാശത്തിലുള്ള നടത്തം. മിനിമം 7500 മുതല്‍ 10000 വരെ സ്റ്റെപ്പുകള്‍ നടന്നാല്‍ ഫിറ്റ്‌നസ് കൈവരിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

കടപ്പാട്:

ഡോ.അരുണ്‍ ഗോപി
(ഹൃദ്രോഗ വിദഗ്ധന്‍. മെട്രോ ഹോസ്പിറ്റല്‍, കോഴിക്കോട്)

Follow Us:
Download App:
  • android
  • ios